• HOME
 • »
 • NEWS
 • »
 • film
 • »
 • Kalidas Jayaram | ജനവാസമുള്ള ഇടങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല; മാലിദ്വീപിലെ നിലവിലെ അവസ്ഥ വിവരിച്ച് കാളിദാസ് ജയറാം

Kalidas Jayaram | ജനവാസമുള്ള ഇടങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല; മാലിദ്വീപിലെ നിലവിലെ അവസ്ഥ വിവരിച്ച് കാളിദാസ് ജയറാം

മാലിദ്വീപിൽ എത്തപ്പെട്ട ശേഷം അവിടുത്തെ സ്ഥിതിവിവരങ്ങൾ വിവരിച്ച് കാളിദാസ് ജയറാം

മാലിദ്വീപിൽ കാളിദാസ് ജയറാം

മാലിദ്വീപിൽ കാളിദാസ് ജയറാം

 • Share this:
  നിലവിൽ മാലിദ്വീപിൽ അവധിക്കാലം ചിലവിടുകയാണ് നടൻ കാളിദാസ് ജയറാം. ഏറെക്കാലമായി മനസ്സിൽകൊണ്ടുനടന്ന പ്ലാൻ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽക്കൂടിയാണ് കാളിദാസ്. കോവിഡ് പ്രതിസന്ധിക്കിടയിലും ട്രാവൽ ഏജൻസി വഴി ഏറ്റവും പുതിയ വിവരങ്ങളും മറ്റും അറിയാൻ കാളിദാസിന് സാധിക്കുന്നുണ്ട്. മാലിദ്വീപിലെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നതിന് പുറമെ, അവിടുത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ചും കാളിദാസ് വിവരിച്ചു.

  ഏതാനും മാസങ്ങൾക്കു മുൻപാണ് ഇങ്ങനെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ബുക്ക് ചെയ്യുമ്പോഴത്തെ സ്ഥിതി ഇത്രയും മോശമല്ലായിരുന്നു. പല കാരണങ്ങൾകൊണ്ടും അവസാന നിമിഷം പ്ലാൻ മാറ്റാനും സാധിച്ചില്ല.

  അതുകൊണ്ട് മാലിദ്വീപിനെ കുറിച്ചുള്ള കാര്യങ്ങളിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയതായി ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ജനങ്ങൾ പാർക്കുന്ന ഇടങ്ങളിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. മാലി സിറ്റി, ഹുൽമാലെ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം നിഷിദ്ധമാണ്. ദ്വീപിലെ റിസോർട്ടുകൾ സാധാരണയെന്ന പോലെ ഇന്ത്യൻ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ അവർ സ്വീകരിച്ചു പോരുന്നു.

  ഇന്ത്യ-മാലിദ്വീപ് ഫ്‌ളൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലാത്തതിനാൽ കുറച്ചുദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്താൻ സാധിക്കും എന്ന് കാളിദാസ് അറിയിച്ചു.

  തനിക്ക് ഈ സമയം പ്രതീക്ഷിച്ച പോലെ യാത്രചെയ്യാൻ സാധിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ കഷ്‌ടതയനുഭവിക്കുന്ന തന്റെ ആരാധകരെ കുറിച്ചുള്ള ചിന്തയാണ് മനസ്സിൽ എന്നും കാളിദാസ് പറഞ്ഞു.
  നായകവേഷം ചെയ്ത ബാക്ക്പാക്കേഴ്സ് എന്ന ചിത്രമാണ് കാളിദാസിന്റെ ഏറ്റവും ഒടുവിലത്തെ സിനിമ. റൂട്ട്സ് എന്ന ഡിജിറ്റൽ പ്ലാറ്റുഫോമിലൂടെ ചിത്രം പുറത്തിറങ്ങിയിരുന്നു. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം ഒരു യഥാ‌‌‌‌ർത്ഥ ജീവിത കഥയാണ്. വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തിൽ കാളിദാസ് എത്തുന്നത്.

  ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ജയരാജ് തന്നെയാണ്. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് വ്യക്തികൾക്കിടയിലെ പ്രണയമാണ് സിനിമ പറയുന്നത്. സിനിമയുടെ ടീസ‌ർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സിനിമ. ജയരാജിന്റെ വരികൾക്ക് സച്ചിൻ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

  ഡോ സുരേഷ് കുമാ‌ർ മുട്ടത്ത് പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കാളിദാസ് ജയറാമിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് കാ‌ർത്തിക നായരാണ്. രഞ്ജി പണിക്കർ, ശിവജിത്ത് പത്മനാഭൻ, ജയകുമാ‌ർ, ശരൺ, ഉല്ലാസ്, പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റ‌ർ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  നടി സാനിയ അയ്യപ്പൻ പിറന്നാൾ ആഘോഷിക്കാനും അവധിക്കാലം ചിലവഴിക്കാനും മാലിദ്വീപിലാണ്‌.

  Summary: Actor Kalidas Jayaram posts a recent update from his Maldives vacation along with an alert on the current situation
  Published by:user_57
  First published: