പാട്ട് മസിൽ പിടുത്തത്തിന്റെ ആണെങ്കിലും മീൻ നല്ല മസാല ഇട്ടിട്ടാ വറുക്കണേ; കാളിദാസ് ജയറാമിന്റെ നളപാചകം

Kalidas Jayaram proving his culinary skills in the new video | നളപാചകത്തിൽ ഒരു കൈ നോക്കുകയാണ് താരവും താരപുത്രനുമായ കാളിദാസ് ജയറാം

News18 Malayalam | news18-malayalam
Updated: May 18, 2020, 12:03 PM IST
പാട്ട് മസിൽ പിടുത്തത്തിന്റെ ആണെങ്കിലും മീൻ നല്ല മസാല ഇട്ടിട്ടാ വറുക്കണേ; കാളിദാസ് ജയറാമിന്റെ നളപാചകം
കാളിദാസ് ജയറാം
  • Share this:
ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയിൽ നളപാചകത്തിൽ ഒരു കൈ നോക്കുകയാണ് താരവും താരപുത്രനുമായ കാളിദാസ് ജയറാം. ലോക്ക്ഡൗൺ നാളുകളിൽ താൻ പാചകത്തിൽ കൈവെച്ചു കഴിഞ്ഞു എന്ന് നേരത്തെ ഇട്ട ഒരു പോസ്റ്റിലൂടെ തന്നെ കാളിദാസ് ജയറാം വ്യക്തമാക്കിയിരുന്നു. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കാളിദാസ് ജയറാം പൊറോട്ട അടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ വന്നിരിക്കുന്ന വീഡിയോയിൽ മറ്റാരുടേയും സഹായമില്ലാതെ തനിയെ ഫിഷ് ഫ്രൈ ഉണ്ടാക്കുകയാണ് കാളിദാസ്. എന്നാൽ സ്റ്റൈൽ ഒട്ടും കുറച്ചിട്ടും ഇല്ല. കിടിലൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് മസാല ചേർത്തുള്ള മീൻവറുക്കൽ.

Also read: ആടുജീവിതം ജോർദാൻ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമുള്ള പൃഥ്വിരാജിന്റെ ലുക്ക് വൈറൽ

തുറസായ സ്ഥലത്ത് അടുപ്പ് കൂട്ടിയുള്ള പാചക രീതിയാണ് കാളിദാസിന്റേത്. ഇപ്പോൾ ട്രെൻഡിങ് ആയി മാറുന്ന രീതിയിൽ നിന്നും ഒട്ടും പുറകോട്ടു പോകേണ്ട എന്ന് തീരുമാനിച്ചുറച്ച മട്ടാണ്.

വീടിനു പുറമെ ഇട്ട് വറുത്തുകോരൽ നടത്തിയ ശേഷം അടുക്കളക്കുള്ളിൽ വച്ചാണ് മറ്റു പണികൾ പൂർത്തിയാക്കിയത്. ഉള്ളിയും തക്കാളിയും മല്ലിയിലയും കൊണ്ട് ഭംഗിയായി അലങ്കരിച്ച് വാഴയിലയിൽ പൊതിഞ്ഞാണ് വിളമ്പൽ. വീഡിയോ ചുവടെ: 
View this post on Instagram
 

If the fish had not opened its mouth, it would not have been caught


A post shared by Kalidas Jayaram (@kalidas_jayaram) on


First published: May 18, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading