നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജിമ്മില്‍ മോഹന്‍ലാലിനൊപ്പം വര്‍ക്കൗട്ട്; ചിത്രം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

  ജിമ്മില്‍ മോഹന്‍ലാലിനൊപ്പം വര്‍ക്കൗട്ട്; ചിത്രം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

  ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

  Image Instagram

  Image Instagram

  • Share this:
   ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ കാട്ടുന്ന ആളാണ് മലയാളികളുടെ പ്രിയതാരം ലാലേട്ടന്‍. വ്യായാമത്തിനായി സമയം കണ്ടെത്താന്‍ മോഹന്‍ലാല്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ നായകനാകുന്ന 'ബ്രോ ഡാഡി'യില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.

   പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കുടുംബ ചിത്രമായാണ്. 'ബ്രോ ഡാഡി'യില്‍ മോഹന്‍ലാലിനോടൊപ്പം പൃഥ്വീരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
   മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

   ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.

   വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന്‍ പയ്യന്നൂര്‍ ഫിനാന്‍സ് കണ്‍ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.
   Published by:Jayesh Krishnan
   First published: