• HOME
 • »
 • NEWS
 • »
 • film
 • »
 • KALYANI TUITION CENTRE IS A WEB SERIES FROM KAMUKUMCHERRY

ലോക്ക്ഡൗണിൽ നാട്ടുകാർ ചേർന്നൊരു വെബ്സീരീസ്; 'കല്യാണി ട്യൂഷൻ സെന്റർ' റിലീസിനൊരുങ്ങുന്നു

ചലച്ചിത്ര താരം അനുശ്രീയുടെ നാട്ടിൽ നിന്നും നാട്ടുകാർ ചേർന്നൊരു വെബ് സീരീസ്

കല്യാണി ട്യൂഷൻ സെന്റർ

കല്യാണി ട്യൂഷൻ സെന്റർ

 • Share this:
  ലോക്ക്ഡൗൺ നാളുകളിൽ ഒരു നാട് ഒത്തുചേർന്ന് ചെയ്ത വെബ്സീരീസ് 'കല്യാണി ട്യൂഷൻ സെന്റർ' റിലീസിനൊരുങ്ങുന്നു. ശബരി വിശ്വം കഥയും സംവിധാനവും നിർവഹിക്കുന്ന സീരീസിൽ നിന്നും ഒരു ട്രെയ്‌ലറും ഗാനവും പുറത്തിറങ്ങി.

  "ഷോർട്ട് ഫിലിം, മ്യൂസിക് വീഡിയോ ഒക്കെയും ചെയ്തെങ്കിലും ആദ്യമായാണ് കഥയും സംവിധാനവും നിർവഹിച്ച് ഒരു വെബ് സീരീസ് ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ കൊച്ചിയിൽ ഉൾപ്പെടെ ഷൂട്ടിംഗ് നിർത്തിവച്ച സാഹചര്യത്തിൽ എന്തുചെയ്യും എന്ന ആലോചനയിലാണ് ഇങ്ങനെ ഒരു ആശയമുദിച്ചത്."

  വെബ് സീരീസിനെ കുറിച്ച് ആലോചിച്ചതും, അഭിനേതാക്കളെ എങ്ങനെ കൊണ്ടുവരും, എവിടെ താമസിപ്പിക്കും തുടങ്ങിയ പ്രശ്നങ്ങൾ മുന്നിലുണ്ടായി. പത്തനാപുരത്തെ കമുകുംചേരി എന്ന നാട്ടിൻപുറമാണ് സംവിധായകന്റെ സ്വദേശം. ഇതേ നാട്ടുകാരിയാണ് ചലച്ചിത്ര താരം അനുശ്രീയും.

  സ്വന്തം നാട്ടിലുള്ളവർക്ക് അഭിനയിക്കാൻ താത്പ്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വീഡിയോ അയച്ചു തരാനും കൂടി ആവശ്യപ്പെട്ടു. വീഡിയോ അയച്ചതിൽ നിന്നും ഒരാളെപ്പോലും ഒഴിവാക്കാതെയാണ് വെബ് സീരീസ് ചെയ്തത്. അഞ്ച് എപ്പിസോഡുകളിൽ വെബ് സീരീസ് പൂർത്തിയായി.

  ആദ്യമായാണ് മലയാളം വെബ് സീരീസിൽ പാട്ട് ഉൾപ്പെടുന്നതെന്ന് സംവിധായകൻ പറയുന്നു. സൗഹൃദത്തിൽ നിന്നുമാണ് മ്യൂസിക് ഉണ്ടായത്. ക്യാമറ ചെയ്യാനും സുഹൃത്തെത്തി. "സിനിമയുടേതായ രീതിയേ അല്ലായിരുന്നു. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചാണ് ഞങ്ങൾ ജോലിക്കിറങ്ങിയത്. എട്ട് ദിവസം കൊണ്ട് പൂർത്തിയായി. നാട്ടിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. പാട്ടിൽ അഭിനയിച്ചിരിക്കുന്നത്, ഇപ്പോഴുള്ള വാർഡ് മെമ്പറും പഴയ വാർഡ് മെമ്പറും ഉൾപ്പെടെയുള്ളവരാണ്," ശബരി പറഞ്ഞു.

  നിർമ്മാണം: ഫിനിമാറ്റിക് ഫിലിംസ്, തിരക്കഥ, ക്രീയേറ്റീവ് ഡയറക്ടർ: ജിബിൻ ജോയ്, ക്യാമറ: നിതിൻ കെ. രാജ്, എഡിറ്റിംഗ്: അനന്ദു ചക്രവർത്തി, സംഗീത സംവിധാനം: അതുൽ ആനന്ദ്, പ്രൊജക്റ്റ് ഡിസൈൻ: പപ്പേട്ടൻസ് കഫേ, അസ്സോസിയേറ്റ് ഡയറക്ടർ: വലലൻ, ഡിസൈൻ: നന്ദു ആർ. കൃഷ്ണ, മ്യൂസിക് പ്രോഗ്രാമർ: റെക്സ് ജോർജ്.  Also read: ഫഹദ് ഫാസിലിന് ഓണം ആശംസിച്ച് 'പുഷ്പ' ടീം

  മലയാളത്തിന്റെ പ്രിയ യുവ നടൻ ഫഹദ് ഫാസിലിന് ഓണാശംസകൾ നേർന്ന് തെലുങ്ക് ചിത്രം 'പുഷ്പ' ടീം. ഫഹദിനെ സെറ്റിലേക്ക് ക്ഷണിച്ചുകൊണ്ടും കൂടിയുള്ള പോസ്റ്റാണ് ടീം ട്വീറ്റ് ചെയ്തത്.

  ചിത്രത്തിൽ വില്ലൻ വേഷമാണ് ഫഹദിന്. കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകൻ അല്ലു അർജുൻ എത്തുന്നത്.

  ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ്.

  തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.
  Published by:user_57
  First published:
  )}