• HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ത്യൻ 2-ൽ അഭിനയിക്കാൻ കമൽഹാസൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം; എത്രയെന്ന് അറിയാം

ഇന്ത്യൻ 2-ൽ അഭിനയിക്കാൻ കമൽഹാസൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം; എത്രയെന്ന് അറിയാം

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 432.50 കോടി രൂപ നേടിയ വിക്രം എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറി

  • Share this:
    വിക്രം എന്ന സിനിമയുടെ തകർപ്പൻ വിജയം ഉലകനായകൻ കമൽഹാസന്‍റെ തകർപ്പൻ തിരിച്ചുവരവ് കൂടിയായിരുന്നു. ഇപ്പോൾ ഇന്ത്യൻ 2-ൽ കമൽഹാസന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്ത ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. നേരത്തെ വിക്രം സമീപകാലത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായിരുന്നു. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 432.50 കോടി രൂപ നേടിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറി. ഈ തുകയിൽ 307.60 കോടി ഇന്ത്യയിൽ നിന്ന് മാത്രം നേടിയതാണ്.

    വിക്രമിന്റെ വിജയത്തിന് ശേഷം, വെറ്ററൻതാരം കമൽഹാസൻ തന്റെ അടുത്ത റിലീസായ ഇന്ത്യൻ 2വിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എസ്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

    1996-ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2, ശങ്കറിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ കമൽ ഹാസൻ 150 കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2015 ആയിരുന്നെങ്കിൽ ഇത് പ്രേക്ഷകർക്ക് ഒരു ഞെട്ടലുണ്ടാക്കിയേക്കാം, എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, അഭിനേതാക്കൾ അവരുടെ മാർക്കറ്റ് മൂല്യം തങ്ങളുടെ എതിരാളികളേക്കാൾ ഉയർന്നതായി ഉറപ്പാക്കാൻ വേണ്ടി പ്രതിഫലം വൻതോതിൽ ഉയർത്തിയിട്ടുണ്ട്.

    കമലിനെ കൂടാതെ രാകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, ജെയ്‌സൺ ലാംബർട്ട്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റെഡ് ജയന്റ് മൂവീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ ആണ്. സിനിമ ഏകദേശം 3 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. എന്നാൽ, ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല.

    Also Read- 'ഒരു രൂപ പ്രതിഫലം നല്‍കിയാല്‍ മതി ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാം'; ചിയാന്‍ വിക്രം

    മാത്രമല്ല, ചിത്രത്തിന്റെ ബജറ്റിനെ ചൊല്ലി ലൈക പ്രൊഡക്ഷൻസും ശങ്കറും തമ്മിൽ തർക്കമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗർഭിണിയാണെങ്കിലും കളരിപ്പയറ്റ് പഠിച്ച് കാജൽ അഗർവാൾ ചിത്രത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

    Summary- The smashing success of the movie Vikram was also the smashing comeback of the hero Kamal Haasan. Now fans are waiting for Kamal Haasan's performance in Indian 2. Everyone is eagerly waiting for the second part of the movie Indian which broke many records at the box office.
    Published by:Anuraj GR
    First published: