മഹാരാഷ്ട്ര മുഖ്യമന്ത്രിയാര്? 40 വർഷം മുമ്പ് കമൽ ഹാസന്‍റെ ഉത്തരം; വൈറലായി വീഡിയോ

1980 നവംബർ ആറിനായിരുന്നു 'വരുമയിൻ നിറം സിവപ്പ്' റിലീസ് ആയത്.

Joys Joy | news18
Updated: November 27, 2019, 5:07 PM IST
മഹാരാഷ്ട്ര മുഖ്യമന്ത്രിയാര്? 40 വർഷം മുമ്പ്  കമൽ ഹാസന്‍റെ ഉത്തരം; വൈറലായി വീഡിയോ
'വരുമയിൻ നിറം സിവപ്പ്' എന്ന സിനിമയിലെ രംഗം
  • News18
  • Last Updated: November 27, 2019, 5:07 PM IST
  • Share this:
മഹാരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ച് 40 വർഷം മുമ്പ് കൃത്യമായ പ്രവചനം നടത്തിയത് നടൻ കമൽ ഹാസൻ. 'വരുമയിൻ നിറം സിവപ്പ്' എന്ന സിനിമയിലെ രംഗമാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ വൈറലായിരിക്കുന്നത്. സിനിമയിലെ ഒരു അഭിമുഖ രംഗത്തിന്‍റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

തൊഴിൽരഹിതനായ ചെറുപ്പക്കാരനായാണ് കമൽ ഹാസൻ ഈ സിനിമയിൽ അഭിനയിക്കുന്നത്. സിനിമയിൽ കമൽ ഹാസൻ ഒരു അഭിമുഖത്തിൽ പങ്കെടുക്കുകയാണ്. അഭിമുഖം ചെയ്യുന്നയാൾ 'മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുടെ പേര് എന്താണ്' എന്ന് ചോദിക്കുന്നു. ഇതിനു കമൽ ഹാസൻ പറയുന്ന മറുപടി ഇങ്ങനെ, "ഇന്നോ, ഇന്നലെയോ അതോ അതിനു മുമ്പോ? കാരണം ഓരോ ദിവസവും മാറ്റങ്ങൾ ഉണ്ടാകുന്നത് നിങ്ങൾക്ക് തന്നെ കാണാവുന്നതാണ്". മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും അജിത് പവാറും രാജി വെച്ചതിനു തൊട്ടു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇത് പ്രചരിച്ചത്.

  1980ലാണ് 'വരുമയിൻ നിറം സിവപ്പ്' പുറത്തിറങ്ങിയത്. 1980ൽ ഇറങ്ങിയ ചിത്രമാണെങ്കിലും നിലവിലെ മഹാരാഷ്ട്ര രാഷ്ട്രീയവുമായി ചേർന്നു നിൽക്കുന്നു എന്നതാണ് ഈ രംഗത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണം. റിപ്പോർട്ടുകൾ അനുസരിച്ച് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് സമാനമായ രാഷ്ട്രീയസാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. ശരത് പവാർ ആയിരുന്നു അന്ന് അതിന് കാരണമായ വ്യക്തി.

1980 നവംബർ ആറിനായിരുന്നു 'വരുമയിൻ നിറം സിവപ്പ്' റിലീസ് ആയത്. കെ ബാലചന്ദർ രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസനെ കൂടാതെ, ശ്രീദേവി, എസ് വി ശേഖർ, പ്രതാപ് പോത്തൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ആർ വെങ്കട്ടരാമൻ നിർമിച്ച ചിത്രത്തിന്‍റെ സംഗീത സംവിധാനം എം.എസ് വിശ്വനാഥൻ ആയിരുന്നു.വർഷങ്ങൾക്കിപ്പുറം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം രാജി വെച്ചു. വിശ്വാസവോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഇവരുടെ രാജി. അതേസമയം, ശിവസേന - എൻ സി പി - കോൺഗ്രസ് സഖ്യമായ 'മഹാ വികാസ് അഘാടി' സഖ്യം മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെയെ തീരുമാനിച്ചു. നാളെ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
First published: November 27, 2019, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading