നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kamal Haasan | കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു; ചെന്നൈയിലെ ആശുപത്രിയില്‍ ഐസൊലേഷനില്‍

  Kamal Haasan | കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു; ചെന്നൈയിലെ ആശുപത്രിയില്‍ ഐസൊലേഷനില്‍

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമല്‍ ഹാസന്‍ ഒരു അമേരിക്കന്‍ യാത്രയിലായിരുന്നു. മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു.

  Kamal hassan

  Kamal hassan

  • Share this:
   നടന്‍ കമല്‍ ഹാസന് (Kamal Haasan) കോവിഡ്(Covid) സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെന്നൈയിലെ(Chennai) ഒരു സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

   കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമല്‍ ഹാസന്‍ ഒരു അമേരിക്കന്‍ യാത്രയിലായിരുന്നു. അവിടെ നിന്ന് നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമല്‍ ട്വീറ്റ് ചെയ്തു.


   താരം ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന പല പരിപാടികളും റദ്ദാക്കി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' ആണ് കമല്‍ ഹാസന്റേതായി അടുത്തതായി പുറത്തുവരുന്ന ചിത്രം. ഫഹദ് ഫാസില്‍, വിജയ് സോതുപതി തുടങ്ങിയവരും ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലുണ്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം.
   Published by:Sarath Mohanan
   First published:
   )}