നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കൈത്താങ്ങാവാൻ കമൽഹാസൻ; ഇന്ത്യൻ 2 സെറ്റിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക്‌ നഷ്‌ടപരിഹാരം കമൽ നൽകും

  കൈത്താങ്ങാവാൻ കമൽഹാസൻ; ഇന്ത്യൻ 2 സെറ്റിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക്‌ നഷ്‌ടപരിഹാരം കമൽ നൽകും

  Kamal Haasan to offer financial aid for those who lost lives on the sets of Indian 2 | അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്

  kamalhaasan

  kamalhaasan

  • Share this:
   ഇന്ത്യൻ 2 ന്റെ സെറ്റിൽ നടന്ന അപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിനും ഒരു കോടി രൂപ സഹായവുമായി ചിത്രത്തിലെ നായകൻ കമൽ ഹാസൻ. ഇതേപ്പറ്റി സിനിമ നിരീക്ഷകൻ ശ്രീധർ പിള്ളയാണ് ട്വീറ്റ് ചെയ്തത്.

   കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. സെറ്റിലെ 150 അടി ഉയരമുള്ള ക്രെയിനിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ താഴേക്ക് പതിക്കുകയായിരുന്നു.

   സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്‍റെ ജോലികൾ പുരോഗമിക്കുന്നതിനിടെ ക്രെയിനിൽ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. ക്രെയിനിന്റെ അടിയിൽപെട്ട മൂന്നു പേരും തൽക്ഷണം മരിച്ചു. അപകടസമയത്ത് കമൽഹാസനും സെറ്റിലുണ്ടായിരുന്നു.

   Published by:meera
   First published:
   )}