HOME » NEWS » Film » KAMAL HAASAN VIJAY SETHUPATHI MOVIE VIKRAM STARTS ROLLING

Vikram | ആരംഭിക്കലാമാ? ഉലകനായകൻ കമൽ ഹാസന്റെ 'വിക്രം' ചിത്രീകരണം തുടങ്ങി

Vikram starts rolling | കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ ചിത്രം 'വിക്രം' ഷൂട്ടിംഗ് ആരംഭിച്ചു

News18 Malayalam | news18-malayalam
Updated: July 17, 2021, 3:27 PM IST
Vikram | ആരംഭിക്കലാമാ? ഉലകനായകൻ കമൽ ഹാസന്റെ 'വിക്രം' ചിത്രീകരണം തുടങ്ങി
വിക്രം
  • Share this:
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ ചിത്രം 'വിക്രം' ഷൂട്ടിംഗ് ആരംഭിച്ചു. തന്‍റെ 66-ാം പിറന്നാൾ ദിനത്തിലാണ് കമൽഹാസൻ ആദ്യമായി ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ഹൈസ്കൂൾ ഒത്തുകൂടൽ പോലെ തോന്നുന്നു' എന്നാണ് പൂജയോട് കൂടി ആരംഭിച്ച ആദ്യ ദിനത്തെക്കുറിച്ച് കമൽഹാസൻ വിശേഷിപ്പിച്ചത്. വിജയ് സേതുപതിയും മറ്റണിയറ പ്രവർത്തകരും പൂജാവേളയിൽ സന്നിഹിതരായിരുന്നു.

കൈതി' 'മാങ്കാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലോകേഷ് കനകരാജ് ആണ് സംവിധായകൻ. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം'.

രാജശേഖറിന്‍റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി 1986ൽ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്‍റെ പേരും 'വിക്രം' എന്നു തന്നെയായിരുന്നു. പുതിയ ചിത്രം സമകാലികമായ പല പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതാണെന്ന് കമലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഒരു രാഷ്ട്രീയ ചിത്രം ചെയ്യണമെന്ന് കുറച്ചു കാലമായി കമൽ ആഗ്രഹിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിക്കും പുറമേ നരെയ്‌നും പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.



കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 2022ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

"കഴിഞ്ഞ 50 വർഷത്തിനിടയിൽ ഞാൻ ഫിലിം ഷൂട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ കാലമായിരുന്നു ഇത്. നിരവധി സിനിമാ നിർമ്മാതാക്കൾ ഒരു വർഷത്തോളമായി പ്രവർത്തിച്ചിട്ടില്ല. എല്ലാ മേഖലയിൽ നിന്നുമുള്ള എന്റെ സുഹൃത്തുക്കളെയും ആർ‌കെ‌എഫ്‌ഐയിൽ ജോലിയിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ചും ശ്രീ. ലോകേഷും അദ്ദേഹത്തിന്റെ ഉത്സാഹികളായ ടീമും എന്റെ കഴിവുള്ള സഹോദരന്മാരായ ശ്രീ വിജയ് സേതുപതിയും ശ്രീ ഫഹദ് ഫാസിലും," കമൽ ഹാസൻ കുറിച്ചു.

ഒരു ഫോട്ടോയിൽ ലോകേഷ് കനഗരാജും നടൻ കമൽ ഹാസനും പരസ്പരം സംസാരിക്കുന്നത് കാണുന്നു, നടൻ വിജയ് സേതുപതി ഉൾപ്പെടെയുള്ള സെറ്റിലെ മറ്റുള്ള ആൾക്കാരെയും കാണാം. മറ്റൊരു ഫോട്ടോയിൽ നടൻ വിജയ് സേതുപതി സംവിധായകൻ ലോകേഷുമായി സംസാരിക്കുന്നതു കാണാം. കമൽ ഹാസനും വിജയ് സേതുപതിയും ഫോട്ടോകളിൽ സാൾട്ട് ആൻഡ് പെപ്പർ താടിയുമായി പ്രത്യക്ഷപ്പെടുകയാണ്. വരും ആഴ്ചകളിൽ സെറ്റിൽ ചേരാൻ സാധ്യതയുള്ള നടൻ ഫഹദ് ഫാസിലും ചിത്രത്തിൽ സമാനമായ ഒരു രൂപത്തിൽ തന്നെ എത്താൻ സാധ്യതയുണ്ട്.

Summary: Vikram movie starring Kamal Haasan, Vijay Sethupathi and Fahadh Faasil in the lead roles had started rolling in Chennai. The movie is directed by Lokesh Kanakaraj
Published by: user_57
First published: July 17, 2021, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories