നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kanakam Kaamini Kalaham | കുടു കുടെ ചിരിപ്പിക്കാന്‍ നിവിന്‍ പോളിയും കൂട്ടരും എത്തുന്നു: കനകം കാമിനി കലഹം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

  Kanakam Kaamini Kalaham | കുടു കുടെ ചിരിപ്പിക്കാന്‍ നിവിന്‍ പോളിയും കൂട്ടരും എത്തുന്നു: കനകം കാമിനി കലഹം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

  കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും

  കനകം കാമിനി കലഹം

  കനകം കാമിനി കലഹം

  • Share this:
   നിവിന്‍ പോളി (Nivin Pauly) കേന്ദ്ര കഥാപാത്രമായെത്തുന്ന കനകം കാമിനി കലഹം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് (Ratheesh Balakrishnan Poduval) ചിത്രം സംവിധാനം ചെയ്യുന്നത്.

   ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി എത്തുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Dinsey Plus Hotstar) റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഡിസ്‌നിയുടെ ആദ്യത്തെ ഡയറക്റ്റ് റിലീസാണ് കനകം കാമിനി കലഹം.

   അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രത്തില്‍ പവിത്രന്‍ കെ വി എന്ന കഥാപാത്രത്തെയാണ് നിവിന് പോളി അവതരിപ്പിയ്ക്കുന്നത്. നായികയായ ഹരിപ്രിയയായി ഗ്രേസ് ആന്റണിയും എത്തുന്നു.

   Also Read - ഇന്ന് ലിയനാർഡോ ഡി കാപ്രിയോയുടെ ജന്മദിനം; താരത്തിന്റെ ഇന്ത്യൻ ബന്ധത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

   ട്രെയിലറിലും വീഡിയോകളിലും സൂചിപ്പിച്ചത് പോലെ തന്നെ കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. റിലീസ് ദിവസമായ നാളെ 'വേള്‍ഡ് ഡിസ്നി ഡേ' എന്ന പ്രത്യേകത കൂടിയുണ്ട്.

   ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് കനകം കാമിനി കലഹം. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിർമ്മാണം.

   വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പിൽ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ഈ ചിന്തയെ ബലപ്പെടുത്തുന്നുണ്ട്. നിവിൻ പോളിയും ഗ്രെയ്‌സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

   പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്,
   Published by:Karthika M
   First published: