നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പൊട്ടിച്ചിരിപ്പിക്കാൻ 'കനകം കാമിനി കലഹം'; വൈറലായി ടീസർ മേക്കിങ് വീഡിയോയും

    പൊട്ടിച്ചിരിപ്പിക്കാൻ 'കനകം കാമിനി കലഹം'; വൈറലായി ടീസർ മേക്കിങ് വീഡിയോയും

    ടീസറിന് വേണ്ടി അണിയറ പ്രവർത്തകർ നടത്തിയ അധ്വാനവും മേക്കിങ്ങ് വീഡിയോയിൽ നിന്ന് പ്രേക്ഷകർക്ക് മനസ്സിലാകും.

    kanakam_Kamini_Kalaham

    kanakam_Kamini_Kalaham

    • Share this:
      ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാളത്തിൽ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെർഡ് ഹ്യൂമറാണ് (Absurd Humour) ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാവുന്നു.

      പ്രേക്ഷകർക്കിടയിൽ ടീസർ വൻ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ രസകരമായ ആ ടീസറിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവർത്തകർ നടത്തിയ അധ്വാനവും മേക്കിങ്ങ് വീഡിയോയിൽ നിന്ന് പ്രേക്ഷകർക്ക് മനസ്സിലാകും.

      വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പിൽ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ഈ ചിന്തയെ ബലപ്പെടുത്തുന്നുണ്ട്. നിവിൻ പോളിയും ഗ്രെയ്‌സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്. ഒരു പക്കാ കോമഡി എന്റർടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

      നിവിൻ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമ പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ.

      മ്യൂസിക് യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. കോസ്റ്റ്യൂംസ് മെൽവി.ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി. മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്.

      'വെള്ളക്കാരന്റെ കാമുകി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

      പുതുമുഖങ്ങളായ രൺദേവ്, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജയസൂര്യ, ലാൽ, വിനയൻ, ഒമർ ലുലു, ബാദുഷ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ബിനീഷ് ബാസ്റ്റിൻ, തങ്കച്ചൻ വിതുര തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

      Also Read- കങ്കണ റണാവത്ത് നിർമാതാവ് ആകുന്നു; ആദ്യചിത്രത്തിൽ നായകൻ നവാസുദ്ദീൻ സിദ്ദിഖി

      അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേൽ, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആചാര്യ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് നിർവ്വഹിക്കുന്നു. അനീഷ് ടിം നെട്ടൂർ എഴുതിയ വരികൾക്ക് വി. കെ. സുനേഷ് സംഗീതം പകരുന്നു.

      പ്രൊഡക്ഷൻ കൺട്രോളർ- പി. സി. മുഹമ്മദ്, കല- ഷാജി കലാമിത്ര, മേക്കപ്പ്- ഷനീജ്, വസ്ത്രാലങ്കാരം- ശാലിനി, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, എഡിറ്റ്-കെ. രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈജു ടിം വേൽ, അസോസിയേറ്റ് ഡയറക്ടർ- ഉമൽസ്, അനിൽ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ- സുധീന്ദ്രൻ
      Published by:Anuraj GR
      First published:
      )}