• HOME
  • »
  • NEWS
  • »
  • film
  • »
  • KANCHANA 3 MOVIE ACTRESS ALEXANDRA DJAVI FOUND DEAD IN GOA

Actress Alexandra Djavi| കാഞ്ചന 3 താരം അലക്സാൻഡ്ര ഗോവയിൽ മരിച്ച നിലയിൽ; കാമുകനെ ചോദ്യം ചെയ്യും

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Alexandra Djavi

Alexandra Djavi

  • Share this:
    രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാൻഡ്ര ജാവിയെ വെള്ളിയാഴ്ച ഗോവയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റഷ്യൻ സ്വദേശിയായ അലക്സാൻഡ്ര കുറച്ചു കാലമായി ഗോവയിലാണ് താമസം.

    പ്രണയം തകർന്നതിനെ തുടർന്ന് നടി വിഷാദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. 2019ൽ, ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ നടി ലൈംഗിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

    Also Read- കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

    2019ൽ പുറത്തിറങ്ങിയ കാഞ്ചന 3യിൽ പ്രതികാര ദാഹിയായ പ്രേതത്തിന്റെ കഥാപാത്രമാണ് അലക്സാൻ‍ഡ്രിയ ജാവി അവതരപ്പിച്ചത്. സിനിമയുടെ സംവിധായകനായ രാഘവ ലോറൻസ് തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത്. ബിഗ് ബോസ് മത്സരാർത്ഥിയായ ഓവിയ, വേദിക, നിക്കി ടാംബോലി എന്നിവരും ചിത്രത്തിൽ‌ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    Also Read- കൊലപാതകം; അശ്രദ്ധമായ ഡ്രൈവിങ്; തിരുവോണ ദിനത്തിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    English Summary: Russian model and actress Alexandra Djavi, who previously appeared in the Tamil film Kanchana 3, was reportedly found dead at her residence in Goa. She was 24. According to the latest report, a primary police investigation has revealed that the actress might have died by suicide, however, the police are currently awaiting the post-mortem report.
    Published by:Rajesh V
    First published:
    )}