നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ജല്ലിക്കട്ടിന് അഭിനന്ദനം, ഒപ്പം ബോളിവുഡിന് ഇട്ടൊരു താങ്ങും; കങ്കണയുടെ പോസ്റ്റ് വൈറൽ

    ജല്ലിക്കട്ടിന് അഭിനന്ദനം, ഒപ്പം ബോളിവുഡിന് ഇട്ടൊരു താങ്ങും; കങ്കണയുടെ പോസ്റ്റ് വൈറൽ

    Kangana lauds Oscar entry for Jallikkattu and slams Bollywood in a cryptic post | കങ്കണയുടെ ട്വീറ്റ് ചർച്ചയാവുന്നു

    kangana ranaut

    kangana ranaut

    • Share this:
      ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്‌കാരങ്ങൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രം കടന്നിരിക്കുന്നത്.

      ഇന്ത്യൻ ചിത്രങ്ങൾ എന്നാൽ കേവലം നാല് കുടുംബങ്ങളിൽ ഒതുങ്ങുന്നതല്ല എന്ന് കുറിച്ച് ബോളിവുഡിന് നേരെ വിമർശനം ഉന്നയിക്കുക കൂടിയാണ് കങ്കണ. ‌

      "ഇന്ത്യൻ സിനിമ എന്നാൽ കേവലം നാല് കുടുംബങ്ങളല്ല. സിനിമാ മാഫിയ അവരുടെ വീട്ടിൽ ഒളിച്ചിരിന്നുകൊണ്ടു ജൂറിയെ അവരുടെ ജോലി ചെയ്യിക്കുകയും 'ജല്ലിക്കട്ട്' ടീമിനെ അഭിനന്ദിക്കുകയുമാണ്." കങ്കണ ട്വീറ്റ് ചെയ്തു.

      Also read: Jallikattu review: മലയാള സിനിമ 'കൈവിട്ടു' പോയിരിക്കുന്നു, ലോകസിനിമാ ഭൂപടത്തിലേക്ക്

      ഹിന്ദി സിനിമാലോകമാണ് ഇന്ത്യയുടെ പരമോന്നത സിനിമാ വ്യവസായം എന്ന ചിന്തയെ മാറ്റിനിർത്തിക്കൊണ്ട് പ്രാദേശിക സിനിമാ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കങ്കണ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഡബ്ബ് ചെയ്ത ഹോളിവുഡ് ചിത്രങ്ങൾ രാജ്യമെമ്പാടും റിലീസ് ചെയ്താലും പ്രാദേശിക ചിത്രങ്ങൾക്ക് ആ അവസരം ലഭിക്കാത്തതിനെ കങ്കണ അപലപിച്ചു. ഇത് ഹിന്ദി ചിത്രങ്ങൾ കുത്തകാവകാശം സ്ഥാപിക്കുന്നതിന്റെ പരിണിത ഫലമെന്നാണ് കങ്കണ ആരോപിച്ചത്.



      ഹരീഷിന്റെ മാവോയിസ്ററ് എന്ന ചിത്രത്തെ അധികരിച്ച് നിർമ്മിച്ച ചിത്രമാണ് ജല്ലിക്കട്ട്. പല ഭാഷകളിൽ നിന്നുള്ള 27 ചിത്രങ്ങൾക്കൊപ്പം മത്സരിച്ചാണ് ജല്ലിക്കട്ട് ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

      പ്രതീകാത്മകമായി പോത്തിന്റെ പിറകെ ഓടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ പരിസരവും, അവിടുത്തെ മനുഷ്യരും കടുത്ത രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉൾപ്പെട്ട സിനിമ കൂടിയാണിത്.
      Published by:user_57
      First published:
      )}