കങ്കണ റണൗത്ത് (Kangana Ranaut) വ്യോമസേനാ പൈലറ്റായി എത്തുന്ന ബോളിവുഡ് ചിത്രം 'തേജസി'ന്റെ (Tejas) റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍.
ദസ്സറ റിലീസ് ആയി അടുത്ത വര്‍ഷം ഒക്ടോബര്‍ 5ന് ചിത്രം തിയറ്ററുകളിലെത്തും.'തേജസ് ഗില്‍' എന്ന കഥാപത്രമായിട്ടാണ് കങ്കണ ചിത്രത്തിൽ അഭിനയിക്കുന്നത്. ശര്‍വേഷ് മെവാരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത്. ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ആര്എസ്വിപി മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Pushpa trailer | മാസും പ്രണയവുമായി അല്ലു അർജുന്റെ 'പുഷ്പ' ട്രെയ്ലർ; ചിത്രം ഡിസംബർ 17ന്അല്ലു അര്‍ജുനെ (Allu Arjun) നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ (Pushpa) ആദ്യ ഭാഗത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. 'പുഷ്പ ദ റൈസ്' (Pushpa - The Rise) എന്നാണ് ആദ്യഭാഗത്തിന്റെ പേര്.
ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'പുഷ്പ'. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സംവിധായകനാണ് സുകുമാർ.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്.ഒ. - ആതിര ദില്‍ജിത്ത്.
Also read: 'യശോദ'യായി സാമന്ത; ഉണ്ണിമുകുന്ദന് നായകനാവുന്ന ബഹു ഭാഷ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചുജാനുവിന് ശേഷം സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം യശോദ'യുടെ (Yashoda) ചിത്രീകരണം ആരംഭിച്ചു . സംവിധായകരായ ഹരി ഹരീഷ് (Hari Harish duo) ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയ്ക്കു പുറമേ ഉണ്ണിമുകുന്ദനും (Unni Mukundhan) വരലക്ഷ്മി ശരത്കുമാറും (Vara lakshmi Sarath Kumar) പ്രധാന കഥാപാത്രങ്ങളാവുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ ആരംഭിച്ചു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിക്കുന്ന 'യശോദ'യുടെ ഷൂട്ടിംഗ് 2022 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. എം സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.