• HOME
  • »
  • NEWS
  • »
  • film
  • »
  • റൺബീർ കപൂർ, റൺവീർ സിങ്, വിക്കി കൗശൽ എന്നീ താരങ്ങളെ രക്തപരിശോധനയ്ക്ക് വിധേയരാക്കണം; മയക്കുമരുന്ന് ആരോപണത്തിൽ കങ്കണ

റൺബീർ കപൂർ, റൺവീർ സിങ്, വിക്കി കൗശൽ എന്നീ താരങ്ങളെ രക്തപരിശോധനയ്ക്ക് വിധേയരാക്കണം; മയക്കുമരുന്ന് ആരോപണത്തിൽ കങ്കണ

റൺബീർ കപൂർ, റൺവീർ സിങ്, വിക്കി കൗശൽ, അയാൻ മുഖർജി എന്നീ താരങ്ങളെ കുറിച്ചാണ് കങ്കണയുടെ ട്വീറ്റ്.

kangana ranaut

kangana ranaut

  • Last Updated :
  • Share this:
    ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ആരോപണത്തിന് പിന്നാലെ ചില താരങ്ങളുടെ പേരെടുത്ത് പരാമർശിച്ച് നടി കങ്കണ റണൗട്ട്. തന്റെ ട്വീറ്റിലൂടെയാണ് ബോളിവുഡിലെ സഹതാരങ്ങളെ കുറിച്ച് കങ്കണയുടെ പരാമർശം.

    റൺബീർ കപൂർ, റൺവീർ സിങ്, വിക്കി കൗശൽ, അയാൻ മുഖർജി എന്നീ താരങ്ങളെ കുറിച്ചാണ് കങ്കണയുടെ ട്വീറ്റ്. ഈ താരങ്ങൾ കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണെന്ന കിംവദന്തികൾ ഉണ്ടെന്നും രക്ത പരിശോധന നടത്തി നിരപരാധികളാണെന്ന് തെളിയിച്ച് ലക്ഷക്കണക്കിന് പേർക്ക് മാതൃകയാകണമെന്നും കങ്കണ ട്വീറ്റിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.


    നേരത്ത, മറ്റൊരു ട്വീറ്റിൽ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെതിരേയും കങ്കണ രംഗത്തെത്തിയിരുന്നു. നിരവധി പേരുടെ ജീവിതവും കരിയറും തകർത്തയാളാണ് കരൺ ജോഹറെന്നും ബോളിവുഡ് സിനിമാ മാഫിയയിലെ പ്രധാന കുറ്റവാളിയാണെന്നുമായിരുന്നു കങ്കണയുടെ ആരോപണം.

    ബോളിവുഡിലെ താരങ്ങൾക്കെതിരെ കഴിഞ്ഞ വർഷം ശിരോമണി അകാലി ദൾ നേതാവ് മജീന്ദർ സിങ് സിർസയും സമാന ആരോപണം ഉന്നയിച്ചിരുന്നു. കരൺ ജോഹർ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചെന്നായിരുന്നു മജീന്ദർ സിങ്ങിന്റെ ആരോപണം.

    കരൺ ജോഹർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാണിച്ചായിരുന്നു മജീന്ദർ ഇക്കാര്യം ആരോപിച്ചത്. റൺബീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ, ദീപിക പദുകോൺ, അർജുൻ കപൂർ, മലൈക അറോറ, ഷാഹിദ് കപൂർ, വരുൺ ധവാൻ തുടങ്ങിയവരായിരുന്നു പാർട്ടിയിൽ പങ്കെടുത്തത്.

    എന്നാൽ ഈ ആരോപണം കരൺ ജോഹർ തന്നെ നിഷേധിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആ വീഡിയോ പോസ്റ്റ് ചെയ്യുമോ എന്നായിരുന്നു കരൺ ജോഹർ ചോദിച്ചത്. വിക്കി കൗശലും ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
    Published by:Naseeba TC
    First published: