നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി; നഷ്ടപരിഹാരം നൽകാൻ ബിഎംസിക്ക് മുംബൈ ഹൈക്കോടതിയുടെ നിർദേശം

    കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി; നഷ്ടപരിഹാരം നൽകാൻ ബിഎംസിക്ക് മുംബൈ ഹൈക്കോടതിയുടെ നിർദേശം

    കോർപ്പറേഷൻ സ്വീകരിച്ച നടപടി അനധികൃതമാണെന്നതിൽ സംശയമില്ലെന്ന് ബഞ്ച് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് സബർബൻ ബാന്ദ്രയിലെ പാലി ഹിൽ ബംഗ്ലാവ് ബിഎംസി പൊളിച്ചുനീക്കിയതിനെ ചോദ്യം ചെയ്ത് കങ്കണ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

    kangana

    kangana

    • Share this:
      മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ച സംഭവത്തിൽ കോർപ്പറേഷന് തിരിച്ചടി. മുംബൈ കോർപ്പറേഷന്റേത് പ്രതികാര നടപടിയാണെന്ന് കോടതി പറഞ്ഞു. നടിക്ക് കാര്യമായ നഷ്ടം വരുത്തിയതായി കോടതി വ്യക്തമാക്കി.

      പൊളിച്ചുമാറ്റാനുള്ള ഉത്തരവ് മുംബൈ ഹൈക്കോടതി റദ്ദാക്കി. ഏതെങ്കിലും പൗരനെതിരെ മസിൽ പവർ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് ജെ കതവല്ല, ആർ ഐ ചഗ്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

      കോർപ്പറേഷൻ സ്വീകരിച്ച നടപടി അനധികൃതമാണെന്നതിൽ സംശയമില്ലെന്ന് ബഞ്ച് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് സബർബൻ ബാന്ദ്രയിലെ പാലി ഹിൽ ബംഗ്ലാവ് ബിഎംസി പൊളിച്ചുനീക്കിയതിനെ ചോദ്യം ചെയ്ത് കങ്കണ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ബംഗ്ലാവ് പൊളിക്കുന്നത് കോടതി തടഞ്ഞിരുന്നു.

      പൗരന്റെ അവകാശങ്ങൾക്കെതിരെ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കോർപ്പറേഷൻ ശ്രമിച്ചതായി ബെഞ്ച് പറഞ്ഞു. ബി‌എം‌സിയിൽ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം കങ്കണ ആവശ്യപ്പെട്ടിരുന്നു. ബി‌എം‌സിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും കങ്കണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.





      എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.



      “വ്യക്തി സർക്കാരിനെതിരെ നിൽക്കുകയും വിജയിക്കുകയും ചെയ്യുമ്പോൾ അത് വ്യക്തിയുടെ വിജയമല്ല, മറിച്ച് അത് ജനാധിപത്യത്തിന്റെ വിജയമാണ്. എനിക്ക് ധൈര്യം പകർന്നവർക്കും എൻറെ തകർന്ന സ്വപ്നങ്ങളെ നോക്കി ചിരിച്ചവർക്കും നന്ദി പറഞ്ഞ എല്ലാവർക്കും നന്ദി . നിങ്ങൾ വില്ലനായതുകൊണ്ടാണ് എനിക്ക് ഹീറോയാകാൻ കഴിഞ്ഞത്''- കോടതി ഉത്തരവിനോട് പ്രതികരിച്ചു കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു
      Published by:Gowthamy GG
      First published:
      )}