HOME » NEWS » Film » KANGANA RANAUT CELEBRATES HER BIRTHDAY TODAY MM

Happy birthday Kangana Ranaut | കുടുംബത്തിലെ ആർക്കും വേണ്ടാത്ത മകൾ, ഇന്ന് ഇന്ത്യയുടെ അഭിമാന താരം

Kangana Ranaut celebrates her birthday today | മകനെ പ്രതീക്ഷിച്ചിടത്ത് പിറന്നത് മറ്റൊരു മകൾ; ഒത്തുചേരലുകളിൽ അനാവശ്യമായി പിറന്ന കുട്ടി എന്ന അവഹേളനം. അറിയാം കങ്കണയെ

News18 Malayalam | news18-malayalam
Updated: March 23, 2021, 11:07 AM IST
Happy birthday Kangana Ranaut | കുടുംബത്തിലെ ആർക്കും വേണ്ടാത്ത മകൾ, ഇന്ന് ഇന്ത്യയുടെ അഭിമാന താരം
കങ്കണ റണൗത്ത്
  • Share this:
മികച്ച അഭിനയത്തിനൊപ്പം ശക്തമായ നിലപാടുകളുമുള്ള നായികയാണ് കങ്കണ റണൗത്ത്. കൗമാരപ്രായം മുതൽ തെറ്റുകളെ ചോദ്യം ചെയ്യുകയും ഉറച്ച തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന കങ്കണ കുടുംബത്തിൽ തന്നെ ഒരു റിബലായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് സ്കൂളിൽ പോകാൻ മടി കാണിച്ചതിന്റെ പേരിൽ അടിക്കാൻ കൈ വീശിയ അച്ഛൻ അമർദീപ് റണൗത്തുമായുണ്ടായ വഴക്കിനെക്കുറിച്ചും കങ്കണ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അടിക്കാൻ ഉയർത്തിയ പിതാവിന്റെ കൈയിൽ കയറി പിടിച്ച് "നിങ്ങൾ എന്നെ അടിച്ചാൽ ഞാൻ നിങ്ങളെ തിരിച്ചടിക്കും." എന്നാണ് കങ്കണ പറഞ്ഞത്. കുട്ടിക്കാലത്ത് കുടുംബത്തിന് പോലും താത്പര്യമില്ലാതിരുന്ന കങ്കണ എന്ന പെൺകുട്ടിയുടെ ജീവിതം ഇന്ന് എത്തി നിൽക്കുന്നത് എവിടെ? നാല് തവണ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ഈ അഭിമാന താരത്തിന്റെ പോരാട്ട കഥയറിയാം.

മകളെ ഒരു മികച്ച ഡോക്ടറാക്കാനാണ് കങ്കണയുടെ പിതാവ് ആഗ്രഹിച്ചിരുന്നത്. മികച്ച സ്ഥാപനങ്ങളിലാണ് കങ്കണയ്ക്ക് വിദ്യാഭ്യാസം നൽകിയതും. എന്നാൽ പിതാവിന്റെ ആഗ്രഹം നിറവേറ്റാനായിരുന്നില്ല കങ്കണ തന്റെ ജീവിതം മാറ്റി വച്ചത്. തന്റെ മൂത്ത സഹോദരി രംഗോലിയുടെ ജനനം കുടുംബത്തിൽ ഒരു ആഘോഷമായിരുന്നുവെന്ന് കങ്കണ പിടിഐയോട് വ്യക്തമാക്കിയിട്ടുണ്ട്. കാരണം മാതാപിതാക്കളുടെ ആദ്യ കുട്ടിയായിരുന്നു രംഗോലി. രംഗോലിയ്ക്ക് മുമ്പ് ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നെങ്കിലും വെറും 10 ദിവസത്തെ ആയുസ്സ് മാത്രമേ ഈ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ.രണ്ടാമത്തെ പെൺകുഞ്ഞായി കങ്കണയുടെ ജനനം കുടുംബത്തിന് ഒരു സന്തോഷകരമായ വാർത്തയായിരുന്നില്ല. കങ്കണ ജനിച്ചപ്പോൾ, മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് തന്റെ അമ്മയ്ക്ക്, മറ്റൊരു പെൺകുഞ്ഞ് ജനിച്ചുവെന്ന വസ്തുതയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് കങ്കണ പിടിഐയോട് പറഞ്ഞു. ഈ കഥകൾ തനിക്ക് വിശദമായി അറിയാമെന്നും കാരണം ഓരോ തവണയും വീട്ടിൽ ഓരോ അതിഥികൾ വരുമ്പോഴും ഒത്തുചേരലുകൾ നടക്കുമ്പോഴും താൻ ഒരു അനാവശ്യ കുട്ടിയാണെന്ന് അവർ തന്റെ മുന്നിൽ വച്ച് തന്നെ ആവർത്തിച്ചിരുന്നുവെന്നും കങ്കണ പറയുന്നു.

ഒരു മകനെ നഷ്ടപ്പെട്ടതിനാൽ മറ്റൊരു മകൻ ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ കങ്കണയുടെ ജനനം ഒരു മരണ ദിവസം പോലെയായിരുന്നുവെന്ന് കങ്കണയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ മകളെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവാണ്. മകൾക്ക് സുരക്ഷ ഒരുക്കണമെന്ന് ഹിമാചൽ പ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചത് കങ്കണയുടെ പിതാവാണ്. ഇത് പിന്നീട് കേന്ദ്രത്തിന് കൈമാറി.

"അവളുടെ പോരാട്ടത്തിന്റെ അർത്ഥം തനിയ്ക്ക് മനസിലായത് അവൾ ഒരു സ്വകാര്യ കുടുംബ സംഭാഷണം പൊതുജനങ്ങളുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴാണെന്നും, രാജ്യത്തിന്റെ പ്രതികരണം കണ്ട ശേഷം, അവളുടെ പോരാട്ടം എന്തിനാണെന്ന് തനിക്ക് മനസ്സിലായെന്നും ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണയുടെ പിതാവ് പറഞ്ഞു. നന്മയും തിന്മയും തമ്മിലുള്ള വലിയ പോരാട്ടമാണ് നടക്കുന്നത്. സത്യത്തിനായാണ് അവൾ നിലകൊള്ളുന്നതെന്നും കങ്കണയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ വർഷം, കങ്കണ പിതാവുമൊത്തുള്ള ഒരു അപൂർവ നിമിഷം പങ്കുവച്ചിരുന്നു. ഇളയ സഹോദരൻ അക്ഷത്തിന്റെ വിവാഹ ആഘോഷവേളയിലായിരുന്നു ഇത്.
Published by: user_57
First published: March 23, 2021, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories