പുരുഷന്മാരെ തല്ലുന്നവൾ ആണെന്ന അപവാദം തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അതിനാൽ തന്റെ വിവാഹം നീണ്ടുപോകുകയാണന്നും നടി കങ്കണ റണൗട്ട് (Kangana Ranaut). പുതിയ ചിത്രം ധക്കഡിന്റെ (Dhaakad) പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു തമാശ രൂപേണ നടിയുടെ പരാമർശം.
ധക്കഡിൽ അഗ്നി എന്ന ചാരവനിതയുടെ റോളിലാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. യഥാർത്ഥ ജീവിതത്തിലും ധക്കഡ് അഥവാ ടോം ബോയ് ആണോ എന്ന എന്ന ഇന്റർവ്യൂവറുടെ ചോദ്യത്തോടായിരുന്നു കങ്കണയുടെ പ്രതികരണം. ''യഥാർത്ഥ ജീവിതത്തിൽ ഞാൻ ആരെെങ്കിലും തല്ലുമോ? നിങ്ങളെപ്പോലുള്ളവർ ഇത്തരം അഭ്യൂഹങ്ങൾ പരത്തുന്നത് കാരണം എനിക്ക് വിവാഹം കഴിക്കാൻ പോലും കഴിയുന്നില്ല'', കങ്കണ തമാശയായി പറഞ്ഞു. അൽപം ടഫ് ആണ് കങ്കണ എന്ന് പൊതുവേ ആളുകൾ ചിന്തിക്കുന്നതു കൊണ്ടാണോ കല്യാണം നടക്കാത്തത് എന്ന് തുടർന്ന് ചോദിച്ചപ്പോൾ ''അതെ, കാരണം ഞാൻ പുരുഷൻമാരെ തല്ലുന്നവൾ ആണെന്നാണ് കിംവദന്തികൾ പ്രചരിക്കുന്നത്'', എന്നായിരുന്നു മറുപടി.
താന്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് മുൻപു നല്കിയ ഒരു അഭിമുഖത്തില്‍ കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയും ആകാൻ ആഗ്രഹിക്കുന്ന എന്നായിരുന്നു തുറന്നു പറച്ചിൽ. ഒരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്നാണ് കരുതുന്നെന്ന ചോദ്യത്തിനായിരുന്നു മറുപടി.
പുതിയ ചിത്രം ധക്കഡിനെക്കുറിച്ചും കങ്കണ സംസാരിച്ചു. സിനിമയിൽ, ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്ന നായികമാർ വളരെ വിരളമാണ്. ധക്കട് എനിക്ക് ലഭിച്ചപ്പോൾ, ഒരു ഹാർഡ്കോർ കൊമേഴ്സ്യൽ സിനിമയിൽ ഒരു സ്ത്രീയെ ആക്ഷൻ നായികയായി ചിത്രീകരിക്കാൻ ഒരാൾ ധൈര്യം കാണിച്ചതിൽ എനിക്ക് സന്തോഷം തോന്നി. ഞാൻ ധൈര്യശാലിയാണ്. എന്നെത്തന്നെ നന്നാക്കാനാകുന്നതെല്ലാം ചെയ്യാറുണ്ട്'', കങ്കണ കൂട്ടിച്ചേർത്തു. ഒരു നല്ല കൊമേഴ്സ്യൽ സിനിമ ആയിരിക്കും ധക്കഡ് എന്നും കങ്കണ പറഞ്ഞു.
വിവാദങ്ങളുടെ പേരില്‍ പലപ്പോഴും ശ്രദ്ധ നേടുന്ന താരമാണ് കങ്കണ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏക്താ കപൂറിന്റെ ലോക്ക് അപ്പ് എന്ന ഷോയിലൂടെ ആങ്കറിങ്ങിലും കങ്കണ അരങ്ങേറ്റം കുറിച്ചിരുന്നു. ഷോ മികച്ച രീതിയില്‍ നടക്കുന്നതിനിടെ സ്വന്തം പ്രകടനത്തെ പുകഴ്ത്തിയും മറ്റ് താരങ്ങളെ പരിഹസിച്ചും താരം രംഗത്ത് എത്തിയിരുന്നു. ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിംഗ് എന്നിവരില്‍ നിന്ന് എല്ലാം വ്യത്യസ്തമായി താന്‍ ഒരു 'സൂപ്പര്‍സ്റ്റാര്‍ ഹോസ്റ്റ്' ആണെന്നാണ് കങ്കണ പറഞ്ഞത്. അമിതാഭ് ബച്ചനും സല്മാന് ഖാനും കങ്കണ റണാവത്തും മാത്രമേ സൂപ്പര്‍ സ്റ്റാര്‍ ഹോസ്റ്റെന്ന പട്ടത്തിന് അര്‍ഹരായിട്ടുള്ളൂ എന്നും തന്റെ പരിപാടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അസൂയാലുക്കള്‍ ശ്രമിക്കുന്നതായും കങ്കണ പറഞ്ഞിരുന്നു. തന്റെ തലമുറയിലെ ഒരേയൊരു വിജയകരമായ അവതാരകയാകാൻ സാധിച്ചതില്‍ അതിയായ സന്തോഷമുള്ളതായും താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കൂട്ടിച്ചേർത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.