നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കർഷക സമരത്തിനെതിരെ വിദ്വേഷ ട്വീറ്റ്; കങ്കണ റണൗട്ടിന് ഡൽഹി സിഖ് ഗുരുദ്വാര കമ്മിറ്റിയുടെ നോട്ടീസ്

  കർഷക സമരത്തിനെതിരെ വിദ്വേഷ ട്വീറ്റ്; കങ്കണ റണൗട്ടിന് ഡൽഹി സിഖ് ഗുരുദ്വാര കമ്മിറ്റിയുടെ നോട്ടീസ്

  മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയതിന് നീതി ആവശ്യപ്പെടാൻ കങ്കണയ്ക്ക് കഴിയുമെങ്കിൽ കർഷകരുടെ സമാധാനപരമായ പ്രതിഷേധത്തിനുള്ള മൗലികാവകാശത്തെയും മാനിക്കണമെന്ന് നോട്ടീസ് അവകാശപ്പെടുന്നു.

  kangana

  kangana

  • Share this:
   ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ലക്ഷ്യമിട്ടുള്ള ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വീറ്റിന് ലീഗൽ നോട്ടീസ്. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അംഗമാണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചത്. കമ്മിറ്റി അംഗം ജാസ്മിൻ സിംഗ് നോനിക്കു വേണ്ടി അഭിഭാഷകൻ ഹർ‌പ്രീത് സിംഗ് ഹോറയാണ് നോട്ടീസ് അയച്ചത്.

   മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയതിന് നീതി ആവശ്യപ്പെടാൻ കങ്കണയ്ക്ക് കഴിയുമെങ്കിൽ കർഷകരുടെ സമാധാനപരമായ പ്രതിഷേധത്തിനുള്ള മൗലികാവകാശത്തെയും മാനിക്കണമെന്ന് നോട്ടീസ് അവകാശപ്പെടുന്നു.

   മുംബൈയിലെ തന്റെ കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ ആരാധകരിൽ നിന്ന് ഐക്യദാർഢ്യത്തിനായി കങ്കണ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നു. അതുപോലെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പ്രകാരം കർഷകരുടെ അവകാശത്തിന്റെ ഭാഗമാണ്. കർഷകരെ അപമാനിക്കാനുമുള്ള അവകാശം കങ്കണയ്ക്ക് അവകാശപ്പെടാൻ കഴിയില്ല- നോട്ടീസിൽ വ്യക്തമാക്കുന്നു.

   സിഎഎയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ ഷഹീൻ ബാഗിലെ മുത്തശ്ശി കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കുചേർന്നുവെന്ന് ആരോപിച്ച് കങ്കണ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നതായി നോട്ടീസിൽ പറയുന്നു. ടൈം മാഗസിനിൽ പ്രത്യക്ഷപ്പെട്ട മുത്തശ്ശി 100 രൂപയ്ക്ക് ലഭ്യമാണെന്ന് ട്വീറ്റിൽ താരം പറഞ്ഞതായി നോട്ടീസിൽ പറയുന്നു.   വൃദ്ധയെ അപകീർത്തിപ്പെടുത്താൻ കങ്കണയ്ക്ക് അവകാശമില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഇത് ഒരു വിദ്വേഷ ട്വീറ്റിന്റെ വ്യക്തമായ ഉദാഹരണമാണെന്നും എത്രയും വേഗം അത് പരിഹരിക്കേണ്ടതുണ്ടെന്നും നോട്ടീസിൽ പറയുന്നു.
   Published by:Gowthamy GG
   First published:
   )}