നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ' 'ഗജിനി' ജോ ബൈഡൻ ഒരു വർഷത്തിൽ കൂടുതൽ ഉണ്ടാകില്ല'; കമല നയിക്കുമെന്ന് കങ്കണ റണൗട്ട്

  ' 'ഗജിനി' ജോ ബൈഡൻ ഒരു വർഷത്തിൽ കൂടുതൽ ഉണ്ടാകില്ല'; കമല നയിക്കുമെന്ന് കങ്കണ റണൗട്ട്

  അമേരിക്കയിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയിൽ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്ന കങ്കണ.

  കങ്കണ റണൗത്ത്

  കങ്കണ റണൗത്ത്

  • Share this:
   അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. വ്യത്യസ്ത പ്രതികരണമാണ് കങ്കണയ്ക്ക്.

   അമേരിക്കയിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയിൽ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്ന കങ്കണ. എന്നാൽ ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

   അമേരിക്കയുടെ ഭാവിയെ കുറിച്ച് ട്വിറ്ററിലൂടെയാണ് കങ്കണയുടെ പ്രവചനം. 'ഓരോ 5 മിനിറ്റിലും ഡാറ്റ തകരാറിലായ 'ഗജിനി' ബൈഡനെക്കുറിച്ച് ഒരുറപ്പുമില്ല, അവർ അദ്ദേഹത്തിൽ കുത്തിവച്ച എല്ലാ മരുന്നുകളും ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല, വ്യക്തമായും കമല ഹാരിസ് തന്നെ ഈ ഷോ നയിക്കും. ഒരു സ്ത്രീ ഉയരുമ്പോൾ അവൾ ഓരോ സ്ത്രീക്കും വഴിയൊരുക്കുന്നു. ചരിത്രപരമായ ഈ ദിനത്തിലേക്ക് ആശംസകൾ'- കങ്കണ ട്വിറ്ററിൽ കുറിച്ചു. കമലയുടെ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് കങ്കണയുടെ ട്വീറ്റ്.   കങ്കണയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും കമന്റുകൾ ലഭിച്ചിട്ടുണ്ട്. ജോ ബൈഡന് നേട്ടങ്ങളുള്ളതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഇരുവരും മികച്ച ടീമായിരിക്കുംമെന്നും ഒരാൾ മറുപടി നൽകിയിരിക്കുന്നു. ബഹുമാന്യരായ വ്യക്തികളെ ഇങ്ങനെ അവഹേളിക്കരുതെന്നും അയാൾ പറയുന്നു.

   കങ്കണയുടെ പോസ്റ്റിന് ഒരു യുക്തിയുമില്ലെന്നാണ് മറ്റൊരാൾ പറയുന്നത്. കമലയും ബൈഡനും ഒരേ പാർട്ടിക്കാരും ഒരേ ആശയമുള്ളവരും ഓരേ താത്പര്യങ്ങളുള്ളവരുമാണ്. സ്ത്രീ ആയതുകൊണ്ട് മാത്രം കമലയെ റോള്‍ മോഡലാക്കി. ജോ ബൈഡനെ ഗജിനിയുമാക്കി- അയാൾ കൂട്ടിച്ചേർക്കുന്നു.   നാലു ദിവസങ്ങൾ നീണ്ട ആകാംഷകൾക്കൊടുവിൽ ശനിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട വാർത്ത പുറത്തുവന്നത്. ഹോളിവുഡ് താരങ്ങളും പ്രിയങ്ക ചോപ്ര അടക്കമുള്ള ബോളിവുഡ് താരങ്ങളുമൊക്കെ ഇരുവരുടെയും വിജയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
   Published by:Gowthamy GG
   First published:
   )}