ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ് നെഗറ്റീവായി. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് രോഗം ഭേദമായ കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു
കോവിഡ് ചെറിയൊരു പനി ആണെന്നായിരുന്നു നടിയുടെ പരാമർശം. വിവാദമായതിനെ തുടർന്ന് പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കം ചെയ്തിരുന്നു.
കോവിഡ് നെഗറ്റീവായത് അറിയിച്ചുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം കങ്കണ സൂചിപ്പിക്കുന്നുണ്ട്. കൊറോണ വൈറസിനെ താന്‍ എങ്ങനെയാണ് തോൽപ്പിച്ചത് എന്നതിനെ കുറിച്ച് ഒരുപാട് പറയാനുണ്ടെങ്കിലും അത് 'കോവിഡ് ഫാൻ ക്ലബ്ബുകാരെ' അവഹേളിക്കുന്നതിനാൽ ചെയ്യുന്നില്ലെന്നാണ് കങ്കണയുടെ പുതിയ സ്റ്റോറി.
വൈറസിനെ അപമാനിച്ചാൽ ഇഷ്ടപ്പെടാത്ത ചിലർ ഉണ്ടെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നടി പറയുന്നു.
കൂടുതൽ ശ്രദ്ധ ലഭിച്ച് ഇപ്പോൾ ആളുകളെ സമ്മർദ്ദത്തിലാക്കിയ ചെറിയൊരു പനി മാത്രമാണ് കോവിഡ് 19 എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. പതിവ് പോലെ നടിയുടെ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്കും വിധേയമായി. തുടർന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തത്.
പശ്ചിമ ബംഗാളിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിവേകരഹിതമായ അഭിപ്രായങ്ങൾ ട്വിറ്ററിലൂടെ നിരന്തരം പങ്കുവെച്ചതിനെ തുടർന്ന് നടിയുടെ അക്കൗണ്ട് സ്ഥിരമായി നിരോധിക്കപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തത്. പോസ്റ്റ് നീക്കം ചെയ്ത നടപടിയെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രംഗത്തെത്തിയിരുന്നു. താൻ കോവിഡിനെ തകര്‍ക്കുമെന്ന് പറഞ്ഞത് ചിലരെ വേദനിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം തന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. ട്വിറ്ററിൽ, തീവ്രവാദികളേയും കമ്യൂണിസ്റ്റ് അനുഭാവികളേയും കുറിച്ച് ട്വിറ്ററിൽ കേട്ടിരുന്നു. ഇപ്പോഴിതാ കോവിഡ് ഫാൻ ക്ലബ്ബും. രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിലൂണ്ട്. പക്ഷേ ഒരാഴ്ച്ചയിൽ കൂടുതൽ ഇവിടെ കാണുമെന്ന് തോന്നുന്നില്ല. എന്നാണ് നടിയുടെ കുറിപ്പ്.
You may also like:പിണറായി 2.0 | സിപിഎമ്മിൽ നിന്ന് പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റർ കങ്കണയ്ക്ക് മേൽ അകൗണ്ടിനു മേൽ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ആമസോൺ പ്രൈം വീഡിയോ സീരീസ് താണ്ടവിനെതിരെ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അവരുടെ അക്കൗണ്ടിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, അതിൽ മതവികാരം വ്രണപ്പെടുത്തിയതിനായി 'നിർമ്മാതാക്കളുടെ തലയറുക്കേണ്ട സമയമാണിതെന്ന്' അവർ പരാമർശിച്ചിരുന്നു.
കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ റിഹാനയെ പരിഹസിച്ചും കർഷകരെ തീവ്രവാദികളെന്നും വിളിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷകപ്രതിഷേധ മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത പങ്കുവച്ച് 'എന്തുകൊണ്ട് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല? എന്നായിരുന്നു റിഹാനയുടെ ചോദ്യം.
റിഹാനയുടെ ട്വീറ്റിന് പിന്നാലെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗത്ത് രംഗത്തെത്തി. പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.