HOME » NEWS » Film » KANGANA RANAUT WANTS FINE OR IMPRISONMENT FOR THIRD CHILD TO CONTROL POPULATION

'ജനസംഖ്യ നിയന്ത്രണം കർശനമാക്കണം; മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടയ്ക്കണം': നടി കങ്കണ

മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവ് കൂടിയായ നടി കഴിഞ്ഞദിവസമാണ് ജനസംഖ്യാ നിയന്ത്രണത്തിന് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടത്.

News18 Malayalam | news18
Updated: April 21, 2021, 1:39 PM IST
'ജനസംഖ്യ നിയന്ത്രണം കർശനമാക്കണം; മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടയ്ക്കണം': നടി കങ്കണ
കങ്കണ റണൗത്ത്
  • News18
  • Last Updated: April 21, 2021, 1:39 PM IST
  • Share this:
മുംബൈ: ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ രാജ്യത്ത് വരേണ്ടതുണ്ടെന്ന് നടി കങ്കണ റണൗട്ട്. ട്വിറ്ററിലാണ് നടി ഈ ആവശ്യം ഉന്നയിച്ചത്. ജനസംഖ്യ നിയന്ത്രണത്തിനായി രാജ്യത്ത് കർശന നിയന്ത്രണങ്ങൾ വരണമെന്നും മൂന്ന് കുട്ടികൾ ഉള്ളവർക്ക് പിഴ ചുമത്തുകയോ അവരെ ജയിലിൽ അടയ്ക്കുകയോ ചെയ്യണമെന്നും കങ്കണ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവ് കൂടിയായ നടി കഴിഞ്ഞദിവസമാണ് ജനസംഖ്യാ നിയന്ത്രണത്തിന് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് കർശന നിയമങ്ങൾ വേണമെന്നും വോട്ട് രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം വേണ്ടതാണിതെന്നും കങ്കണ പറഞ്ഞു.

We need strict laws for population control, enough of vote politics it’s true Indira Gandhi lost election and later was killed for taking this issue head on she forcefully sterilised people but looking at crisis today at least there should be fine or imprisonment for third child.



'ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാൻ ശ്രമിച്ചത് ഇന്ദിര ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ചതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ അവർ തോൽക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ മൂന്ന് കുട്ടികൾ ഉള്ളവർക്ക് പിഴ ഈടാക്കുകയോ അവരെ ജയിലിൽ അടയ്ക്കുകയോ ചെയ്യണം' - കങ്കണ പറഞ്ഞു.

32 cr Americans but land/resources are thrice compared to India,China may have population as much as India but land/resources are almost thrice . Population problem is so severe that Mrs Gandhi forcefully sterilised millions but she was killed. How to handle this country tell me?



അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്. എന്നാൽ, ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക് മൂന്നിരട്ടിയാണ്. ഇന്ത്യയേക്കാൾ ജനസംഖ്യ ചൈനയിൽ ഉണ്ടാകാം. എന്നാൽ, ഭൂമിയും വിഭവങ്ങളും അവിടെ മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണെന്നും അവർ പറഞ്ഞു,

വളാഞ്ചേരി കൊലപാതകം: ലൈംഗിക അതിക്രമം നടന്നിട്ടില്ല; പ്രതിയുടെ ലക്ഷ്യം മോഷണമായിരുന്നുവെന്ന് പൊലീസ്

അതേസമയം, കങ്കണയ്ക്ക് നിരവധി പേരാണ് മറുപടിയുമായി എത്തിയിരിക്കുന്നത്. കങ്കണയുടെ കുടുംബത്തിൽ കങ്കണ ഉൾപ്പെടെ മൂന്ന് മക്കളാണല്ലോയെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. രംഗോലി, അക്ഷിത് എന്നിവരാണ് കങ്കണയുടെ സഹോദരങ്ങൾ.
Published by: Joys Joy
First published: April 21, 2021, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories