തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള 'തലൈവി'എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുരിട്ചി തലൈവിയായ ജയലളിതയായി എത്തുന്നത് കങ്കണയും എം.ജി.ആറായി അരവിന്ദ് സ്വാമിയുമാണെത്തുന്നത്. ഇപ്പോള്‍ തലൈവി ചിത്രം കണ്ട അച്ഛനും അമ്മയും പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് കങ്കണ.
അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് ആശംസകള്‍ എന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. റിലീസിന് മുമ്പായി എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവിയുടെ പ്രത്യേക സ്ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.
ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്ജുന്, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
![]()
തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നതിനു പിന്നാലെ സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
Rajinikanth | കാത്തിരിപ്പിന് വിരാമം; രജനികാന്തിന്റെ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് നാളെആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് നാളെ എത്തും. സിരുത്തൈ ശിവയാണ് അണ്ണാത്തൈയെന്ന് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുവനെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കും. രജനികാന്ത് നായകനാകുന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്. നയന്‍താര, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.