നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'എ ഗ്രേഡ്' താരമാകാന്‍ താപ്സി പന്നുവിന് ടിപ്പുകളുമായി ടീം കങ്കണ റണൗട്ട്

  'എ ഗ്രേഡ്' താരമാകാന്‍ താപ്സി പന്നുവിന് ടിപ്പുകളുമായി ടീം കങ്കണ റണൗട്ട്

  താൻ സ്വയം ഒരു എ-ലിസ്റ്ററായി കരുതുന്നില്ലെന്നും എങ്ങനെ എ ലിസ്റ്ററാകണമെന്ന് അറിയില്ലെന്നും താപ്സി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ടീം കങ്കണയുടെ ട്വീറ്റ്.

  kangana and taapsee

  kangana and taapsee

  • Share this:
   ഒരു അഭിമുഖത്തിനിടെ താപ്സി പന്നുവിനെ കങ്കണ റണൗട്ട് ബി ഗ്രേഡ് താരമെന്ന് പരാമർശിച്ചതിനെ തുടർന്നാണ് താപ്സി പന്നുവും ടീംകങ്കണയും തമ്മിൽ വാക് പോര് ആരംഭിച്ചത്. ട്വിറ്ററിൽ കങ്കണയുടെ ടീം നടത്തിയ ആരോപണങ്ങൾക്ക് താപ്സി മറുപടി നൽകുകയും ചെയ്തിരുന്നു.

   താൻ സ്വയം ഒരു എ-ലിസ്റ്ററായി കരുതുന്നില്ലെന്നും എങ്ങനെ എ ലിസ്റ്ററാകണമെന്ന് അറിയില്ലെന്നും താപ്സി ടീം കങ്കണയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കി. ഇപ്പോഴിതാ താപ്സിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ടീം കങ്കണ. എങ്ങനെ ഒരു എ ലിസ്റ്ററാകാം എന്നതിന് ടിപ്പുകളാണ് ടീം കങ്കണ നൽകിയിരിക്കുന്നത്.
   TRENDING:സ്വപ്നയുടെ വ്യാജ പരാതി; ഉന്നത എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്
   [NEWS]
   ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറി ചന്ത; ചിത്രങ്ങൾ കാണാം
   [PHOTO]
   Gold Price | പവന് 38,600 രൂപ; ആഗോള വിപണിയിൽ സ്വർണ വില സർവകാല റെക്കോഡിൽ
   [NEWS]


   നല്ല അഭിനയം, ശക്തിമായ വ്യക്തിത്വം അതിനെക്കൊളൊക്കെ ഉപരി സ്വന്തമായി ഒരു സിനിമയെങ്കിലും വിജയിച്ചിരിക്കണം. എങ്കിൽ നിങ്ങൾ എ ലിസ്റ്റ് താരമാകുമെന്ന് ടീം കങ്കണ വ്യക്തമാക്കുന്നു. ടീം കങ്കണയുടെ ട്വീറ്റ് ഇങ്ങനെയാണ്; നല്ല അഭിനയം, ശക്തിമായ വ്യക്തിത്വം അതിനെക്കൊളൊക്കെ ഉപരി സ്വന്തമായി ഒരു വിജയചിത്രം, ക്വീൻ, തനു വെഡ്സ് മനു റിട്ടേൺസ്, മണികർണിക എന്നിവപോലൊരു ബ്ലോക്ക് ബസ്റ്റർ. നിങ്ങളുടെ സമയം അപ്പോൾ തുടങ്ങും. തപ്സിയുടെ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് ട്വീറ്റ് പങ്കുവെച്ചിട്ടുള്ളത്.   ഇതിനു പുറമെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന് നീതി ലഭിക്കുന്നത് താപ്സി അട്ടിമറിക്കുകയാണെന്നും ടീം കങ്കണ ആരോപിക്കുന്നുണ്ട്. നേരത്തെ സി‌എൻ‌എൻ‌ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ താപ്‌സി കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കങ്കണയും സംഘവും പലതവണ തനിക്കെതിരെ  ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് താപ്സി പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}