നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput death | കങ്കണയുടെ ഫോളോവേഴ്സ് ഉയരുന്നു; ആലിയ ഭട്ടിനും കരൺ ജോഹറിനും അൺഫോളോ

  Sushant Singh Rajput death | കങ്കണയുടെ ഫോളോവേഴ്സ് ഉയരുന്നു; ആലിയ ഭട്ടിനും കരൺ ജോഹറിനും അൺഫോളോ

  Kangana Ranaut followers rise after reacting on Sushanth Singh death | കേവലം 20 മിനിറ്റിനുള്ളിൽ കരൺ ജോഹറിന്റെ പേജ് അൺഫോളോ ചെയ്തവരുടെ എണ്ണം വളരെ കൂടുതലായിരുന്നു

  കങ്കണ

  കങ്കണ

  • Share this:
   സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് ശേഷം ഉയർന്നുകേട്ട ഹിന്ദി സിനിമയിലെ സ്വജനപക്ഷ വാദം ശക്തമാവുന്നതിനിടെ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിച്ച് ആരാധകർ. ഇതേറ്റവും കൂടുതൽ പ്രതിഫലിച്ചത് താരങ്ങളുടെ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളിലാണ്. സുശാന്തിന്റെ മരണത്തിനെതിരെ അൺഫോളോ ചെയ്തുകൊണ്ടാണ് ആരാധകരുടെ പ്രതിഷേധം.

   Also read: Suresh Gopi @ 250 ചിത്രത്തിനായി മീശ പിരിച്ച് സുരേഷ് ഗോപി; നിർമ്മാണം ടോമിച്ചൻ മുളകുപാടം

   സുശാന്തിന്റെ മരണത്തെ തുടർന്ന് നൽകിയ കേസിൽ കുറ്റാരോപിതനായ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചൊവ്വാഴ്ച വൈകുന്നേരം കേവലം 20 മിനിറ്റിനുള്ളിൽ 11 ദശലക്ഷത്തിൽ നിന്നും 10.9 ദശലക്ഷമായി ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു.

   ആലിയ ഭട്ടിന്റെ പേജിലും ഒരു ലക്ഷത്തോളം ഫോളോവേഴ്‌സിന്റെ കുറവുണ്ടായി. എന്നാൽ സ്വജനപക്ഷവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച കങ്കണ റാണട്ടിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് രണ്ട് ദശലക്ഷത്തിൽ നിന്നും 3.8 ദശലക്ഷമായി ഉയർന്നിട്ടുണ്ട്.
   First published:
   )}