നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ജനിച്ചയുടൻ തന്നെ മകന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നു; കടന്നു പോയ വെല്ലുവിളിയെപ്പറ്റി നടി കനിഹ

    ജനിച്ചയുടൻ തന്നെ മകന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നു; കടന്നു പോയ വെല്ലുവിളിയെപ്പറ്റി നടി കനിഹ

    Kaniha narrates how her child underwent an open heart surgery soon after birth | അത്ഭുതം സംഭവിച്ചു; മകൻ ജീവിതത്തിലേക്ക് മടങ്ങി വന്നു. ജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളിയുടെ അനുഭവവുമായി നടി കനിഹ

    കനിഹയുടെ ഗർഭകാല ചിത്രം; കനിഹയും മകനും

    കനിഹയുടെ ഗർഭകാല ചിത്രം; കനിഹയും മകനും

    • Share this:
      മമ്മൂട്ടി ചിത്രം കേരളവർമ്മ പഴശ്ശിരാജയിലൂടെയാണ് നടി കനിഹ മലയാള സിനിമയിൽ അരങ്ങേറിയത്. കൈതേരി മാക്കം എന്ന കഥാപാത്രമായി ആരംഭിച്ച് മാമാങ്കത്തിലെ ചീരുദേവി വരെ എത്തി നിൽക്കുന്നു കനിഹയും മലയാള സിനിമയും തമ്മിലെ ബന്ധം.

      ലോക്ക്ഡൗൺ ദിനങ്ങൾ വീട്ടിൽ ചിലവിടുന്നതിന്റെ വിശേഷങ്ങൾ കനിഹയും പങ്കിടാറുണ്ട്. ഇൻസ്റാഗ്രാമിലാണ് കനിഹയുടെ വിശേഷം പങ്കുവയ്ക്കൽ. അതിൽ ഏറ്റവും ഒടുവിലായി തന്റെ ഗർഭകാലത്തെയും മകനെ പറ്റിയുമുള്ള പോസ്റ്റുമായാണ് കനിഹ എത്തുന്നത്. ഒപ്പം മകനെ തിരികെ ലഭിച്ച ആ അത്ഭുതത്തെപ്പറ്റിയും.

      Also read: അപ്പൻ ഇപ്പൊ പോകണ്ടാന്നല്ലേ പറഞ്ഞത്; റേഷൻ വാങ്ങാൻ ഇറങ്ങിയ ഇന്നസെന്റിനെ വിലക്കി മകൻ

      തന്റേത് ഒരു വലിയ കുഞ്ഞായിരുന്നു. ഗർഭകാലത്ത് സാധാരണയിലും വലിയ വയറുമായി അഭിമാനത്തോടെയാണ് നടന്നത്. പക്ഷെ പ്രസവ ശേഷം മറ്റു അമ്മമാരെ പോലെ ആരോഗ്യം വീണ്ടെടുക്കാനുള്ള സൗകര്യം കനിഹക്കു കുറവായിരുന്നു. കാരണം ഇതാണ്.

      പ്രസവിച്ചയുടൻ തന്നെ മകന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അത്ഭുതങ്ങൾ സംഭവിക്കും. ഇവിടെയും അങ്ങനെ തന്നെ. അങ്ങനെ മകൻ ജീവിതത്തിലേക്ക് മടങ്ങി വന്നു.

      Also read: ഓൺലൈൻ റിലീസിനായി സിനിമകളുടെ നീണ്ട നിര; മലയാളം ഉൾപ്പെടെ ഏഴു ചിത്രങ്ങൾ ആമസോണിൽ

      എന്നാൽ ഈ പോസ്റ്റ് കൊണ്ട് കനിഹ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് പറയുന്നു. എങ്ങനെ താൻ നോർമൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്നതാണ് കനിഹക്ക് പറയാനുള്ളത്. "അതിന് ഒരു സിമ്പിൾ നിയമമേയുള്ളൂ. നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം. നിങ്ങളുടെ അവകാശം. എന്റെ ലുക്കിനെ പറ്റിയോ കുട്ടിയെ വളർത്തുന്ന രീതിയെ പറ്റിയോ ഉള്ള മറ്റുള്ളവരുടെ കമന്റുകൾ ഞാൻ ചെവികൊള്ളാറില്ല. എന്താണോ നേടാനുള്ളത്, അതിനുവേണ്ടി നിശബ്ദമായി പ്രവർത്തിക്കുകയാണ് ഞാൻ ചെയ്യാറ്," കനിഹ പറയുന്നു.

      2010ൽ അമേരിക്കയിലായിരുന്നു കനിഹയുടെ മകൻ സായ് ഋഷിയുടെ ജനനം. ഇപ്പൊ കനിഹയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലും വീഡിയോകളിലും സായ് നിറസാന്നിധ്യമാണ്.








      View this post on Instagram





      Yes I had a big baby..I had an over sized,over flowing pregnant belly which I flaunted with pride. I din't have the luxury of recovering post delivery like many moms 'coz my child had to undergo an open heart surgery soon after birth.Miracles do happen and my little one is a survivor and He chose life. This post is not about that though..It's about how I managed to get back to my normalcy..I followed 1 simple rule. Your life, Your body ,Your right. Till date I never let people's comments about my looks or my parenting ways bother me.I silently keep working on what I wanna achieve. Even today many of you may think/comment why do I pursue fitness?? Many of you think I do it for the sake of my career etc ..But the answer is NO.I do it for myself.It's an investment I am making for my healthier future.. So guys try to eat healthy, stay fit!! A healthy future lies in your hands today. All it takes is less than an hour everyday. You are definitely worthy so gift yourself good health. If I can do it,why can't you? #stayfit #kaniha #motherhood


      A post shared by Kaniha (@kaniha_official) on




      Published by:user_57
      First published:
      )}