HOME » NEWS » Film »

COVID 19 | കന്നട നടൻ ധ്രുവ സർജയ്ക്കും ഭാര്യയ്ക്കും കോവിഡ് 19

താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വാർത്ത ലോകത്തെ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: July 16, 2020, 11:15 AM IST
COVID 19 | കന്നട നടൻ ധ്രുവ സർജയ്ക്കും ഭാര്യയ്ക്കും കോവിഡ് 19
Dhruva Sarja and Prerana
  • Share this:
കന്നട നടൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ സർജയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പ്രശസ്ത നടൻ അർജുൻ സർജയുടെ മരുമകനാണ് ധ്രുവ സർജ.

അടുത്തിടെ അന്തരിച്ച കന്നട നടൻ ചിരഞ്ജീവി സർജയുടെ സഹോദരനാണ്. താനും കുടുംബവുമായി സമ്പർകത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്ന് ധ്രുവ സർജ ആവശ്യപ്പെട്ടു.

താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വാർത്ത ലോകത്തെ അറിയിച്ചത്. താനും ഭാര്യയും കോവിഡ‍് പോസിറ്റീവായെന്നും ആശുപത്രിയിലാണെന്നും നടൻ അറിയിച്ചു.
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Bubonic Plague | മംഗോളിയയിൽ പതിനഞ്ചുകാരൻ മരിച്ചു; 15 പേർ ക്വാറന്റീനിൽ [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. അടുത്തിടെ നടിയും മാണ്ഡ്യ എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ചിരഞ്ജീവി സർജയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതായും വാർത്തകൾ വരുന്നുണ്ട്. ധ്രുവ സർജയ്ക്കും ഭാര്യയ്ക്കും എവിടെ നിന്നാണ് കോവിഡ് വന്നതെന്ന് വ്യക്തമല്ല.

ഇതേ തുടർന്ന താര കുടുംബം ക്വാറന്റൈനിലാണ്.
Published by: Naseeba TC
First published: July 16, 2020, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories