• HOME
  • »
  • NEWS
  • »
  • film
  • »
  • 'എന്നോടിഷ്ടം കൂടാമോ?' ഔസേപ്പച്ചന്റെ സംഗീതത്തിൽ കണ്ണാംതുമ്പിക്ക് പുത്തൻ ദൃശ്യ ഭാഷ്യം

'എന്നോടിഷ്ടം കൂടാമോ?' ഔസേപ്പച്ചന്റെ സംഗീതത്തിൽ കണ്ണാംതുമ്പിക്ക് പുത്തൻ ദൃശ്യ ഭാഷ്യം

Kannamthumbi gets an updated version in Ouseppachan's music | മലയാളികൾ നെഞ്ചോടു ചേർത്ത ഗാനത്തിന് 32 വർഷങ്ങൾക്കിപ്പുറം, അതേ സംഗീതജ്ഞൻ ഒരുക്കുന്ന പുത്തൻ രൂപം

ഗാനരംഗം

ഗാനരംഗം

  • Last Updated :
  • Share this:
    മലയാളികൾ നെഞ്ചോടു ചേർത്ത ഗാനത്തിന്, 32 വർഷങ്ങൾക്കിപ്പുറം, അതേ സംഗീതജ്ഞൻ ഒരുക്കുന്ന പുത്തൻ ഭാഷ്യം. കമല്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'കണ്ണാംതുമ്പി പോരാമോ....' പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും കവര്‍ അപ്പ് ചെയ്യുന്നു.

    ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ദുബായിയില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം സംവിധാനം ചെയ്യുന്നത് പ്രമോദ് പപ്പന്‍. ബേബി ഫ്രേയ, ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു. ഹരിത ഹരീഷ് ഗാനമാലപിക്കുന്നു. സത്യം ഓഡിയോസ് പുറത്തിറക്കിയ ഗാനം മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ പ്രകാശനം ചെയ്തു.



    രണ്ട് സഹോദരിമാരുടെ കുട്ടിക്കാലമാണ് പഴയ ഗാനത്തിലെയും പുതിയ ഗാനത്തിലെയും പ്രമേയം. സിനിമയിലെ ഗാനം ആലപിച്ചത് കെ.എസ്. ചിത്രയായിരുന്നു.

    സഹോദരിമാരിൽ ഇളയ കുട്ടിയെ കുട്ടിക്കാലത്തു ഒരു ഭിക്ഷാടകൻ തട്ടിക്കൊണ്ടു പോവുകയും വർഷങ്ങൾക്ക് ശേഷം തീർത്തും അവിചാരിതമായി അവർ ഒത്തുചേരുകയും ചെയ്യുന്നതാണ് സിനിമയുടെ പശ്ചാത്തലം. വത്സല എന്ന ചേച്ചിയായി അംബികയും ലക്ഷ്മി എന്ന അനുജത്തിയായി രേവതിയും വേഷമിട്ട ചിത്രമാണ്. കാക്കോത്തിയുടെ വേഷത്തിലെത്തിയ രേവതിയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. എം.എസ്. തൃപ്പൂണിത്തുറയാണ് ഇവരുടെ അച്ഛന്റെ കഥാപാത്രം ചെയ്തത്. ഫാസിൽ ആണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.
    Published by:meera
    First published: