അന്തർദേശീയമായി 'കളിയാട്ട'ത്തിലെ പെരുമലയൻ, സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി

ക്വീൻസ് സർവകലാശാലയിലെ ഇംഗ്ലീഷ് റീഡറായ മാർകിന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് ആണ്.

News18 Malayalam | news18
Updated: December 2, 2019, 10:33 AM IST
അന്തർദേശീയമായി 'കളിയാട്ട'ത്തിലെ  പെരുമലയൻ, സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി
സുരേഷ് ഗോപി
  • News18
  • Last Updated: December 2, 2019, 10:33 AM IST IST
  • Share this:
ജയരാജ് സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കളിയാട്ടം. ചിത്രത്തിലെ നായക കഥാപാത്രമായ കണ്ണൻ പെരുമലയനായി സുരേഷ് ഗോപിയും നായികയായ താമരയായി മഞ്ജു വാര്യരുമായിരുന്നു വേഷമിട്ടത്.

വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്‍റെ കഥയെ ആധാരമാക്കി ആയിരുന്നു കളിയാട്ടം. 1997ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കണ്ണൻ പെരുമലയനെ അനശ്വരമാക്കിയ സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നു.

ഏതായാലും കണ്ണൻ പെരുമലയനെ തേടി പുതിയ ഒരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. മാർക് തോർന്‍റൺ ബണെറ്റ് എഴുതിയ 'ഷേക്സ്പിയർ ആൻഡ് ദ വേൾഡ്' എന്ന പുസ്തകത്തിന്‍റെ കവർ ഫോട്ടോ കണ്ണൻ പെരുമലയനാണ്. സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ക്വീൻസ് സർവകലാശാലയിലെ ഇംഗ്ലീഷ് റീഡറായ മാർകിന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് ആണ്.

ബ്ലാസ്റ്റേഴ്സിന്‍റെ കളി കണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾ; കുഞ്ഞുമുഖങ്ങളിൽ സ്വപ്ന സാഫല്യത്തിന്‍റെ സന്തോഷം

നാട്ടിലെ പ്രമുഖ തെയ്യം കലാകാരനായ കണ്ണൻ പെരുമലയൻ താമര എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതും പിന്നീട് ചില അപവാദങ്ങൾ വിശ്വസിച്ച് കണ്ണൻ പെരുമലയൻ ഭാര്യ താമരയെ കൊല്ലുന്നതും പിന്നീട് സത്യം അറിയുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading