കോഴിക്കോട്: ‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന് ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് പൊലീസിന്റെ മുന്നിൽ ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു. മാതൃഭൂമി മ്യൂസിക്സും തൈക്കുടം ബ്രിഡ്ജും നല്കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം എന്ന പാട്ട് എന്നാണ് കേസ്.
തിങ്കളാഴ്ചയും ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരാവും. പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും. തിങ്കളാഴ്ച ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.