നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് കരീനയും സെയ്ഫും; വിമര്‍ശിച്ച് സോഷ്യൽ മീഡിയ: കാരണം ഇതാണ്

  കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് കരീനയും സെയ്ഫും; വിമര്‍ശിച്ച് സോഷ്യൽ മീഡിയ: കാരണം ഇതാണ്

  കരീനയും സെയ്ഫും സംഭാവന ചെയ്തിരിക്കുന്നത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലെന്നുമാത്രം.

  കരീനയും സെയ്‌ഫ് അലി ഖാനും

  കരീനയും സെയ്‌ഫ് അലി ഖാനും

  • Share this:
   കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ബോളിവുഡ് താരങ്ങളാണ് സംഭാവന ചെയ്തത്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളും ദമ്പതികളുമായ കരീന കപൂറും സെയ്ഫ് അലിഖാനും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിൽ ഇരുവരെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

   കരീനയും സെയ്ഫും സംഭാവന ചെയ്തിരിക്കുന്നത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലെന്നുമാത്രം. ഇതു തന്നെയാണ് വിമർശനത്തിനു പ്രധാന കാരണം. യുനിസെഫ്, ഗിവ് ഇന്ത്യയിലേക്കാണ് ഇരുവരും സംഭാവന നൽകിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ മറികടന്ന് ആഗോള ഏജൻസിക്ക് സംഭാവന നൽകിയതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.

   ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ കാര്യം കരീന കപൂർ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്.

   ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ഒന്നിച്ച് നിൽക്കണം. മറ്റുള്ളവരെ സഹായിക്കണം. ഞങ്ങൾ രണ്ടുപേരും അത് ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും യുണിസെഫ്, ഗിവ് ഇന്ത്യ, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൻ വാല്യൂസ് എന്നിവയ്ക്ക് ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതുപോലെ ചെയ്യാൻ കഴിയുന്നവർ ചെയ്യണം. ഒന്നിച്ചു നിൽക്കണം. ജയ് ഹിന്ദ്- കരീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

   ഇരുവരുടെയും ആരാധകർ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും വിമർശിക്കുന്നവർ കുറവില്ല. ഇന്ത്യക്കാർക്ക് സംഭാവന നൽകുന്നത് ഒഴിവാക്കിയിട്ട് മനുഷ്യ സ്നേഹി എന്ന് വിളിക്കാനുള്ള മാർഗം- ഒരാള്‍ വിമർശിക്കുന്നു. എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തില്ലെന്നാണ് മറ്റൊരാളുടെ ചോദ്യം.
   You may also like:'COVID 19 | ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക്; ഇന്ത്യയ്ക്കും ചൈനയ്ക്കും നല്ലകാലം: UN റിപ്പോർട്ട്
   [NEWS]
   അതിര്‍ത്തി അടച്ചത് മനുഷ്യത്വരഹിതം; അഞ്ചരയ്ക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
   [NEWS]
   COVID 19| കോവിഡ്-19 വ്യാജപ്രചരണം; നാലു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്കെതിരേ കേസ്; ഒരാൾ അറസ്റ്റിൽ
   [NEWS]


   പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾ ഒന്നും നൽകില്ലെന്ന് വ്യക്തം. എന്തുകൊണ്ട് യുണിസെഫ്? പരസ്യത്തിനായിട്ടാണോ?- ഒരു വിമർശനം ഇങ്ങനെയാണ്. സമാനമായ നിരവധി വിമർശനങ്ങളാണ് കരീനയുടെ പോസ്റ്റിനു മറുപടിയായി വന്നിരിക്കുന്നത്.
   Published by:Gowthamy GG
   First published:
   )}