നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പൊതുസ്ഥലത്ത് മാസ്ക് ഇല്ലാതെ തൈമൂറിനൊപ്പം കരീനയും സെയ്ഫും; സോഷ്യൽ‌മീഡിയയിൽ വിമർശനം

  പൊതുസ്ഥലത്ത് മാസ്ക് ഇല്ലാതെ തൈമൂറിനൊപ്പം കരീനയും സെയ്ഫും; സോഷ്യൽ‌മീഡിയയിൽ വിമർശനം

  കോവിഡ് ഗുരുതരമായിരിക്കുമ്പോൾ സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് വിമർശനത്തിന് കാരണം.

  saif

  saif

  • Share this:
   ലോക്ക്ഡൗൺ കാലത്ത് മകൻ തൈമൂറിനൊപ്പം സമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ കരീനയും സെയ്ഫും ആരാധകർക്കായി പങ്കിട്ടിരുന്നു. ഇപ്പോഴിതാ മുംബൈ മറൈൻ ഡ്രൈവിൽ തൈമൂറിനൊപ്പം നടക്കാനിറങ്ങിയ സെയ്ഫിന്റെയും കരീനയുടെയും ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ചിത്രത്തിന് ആരാധകരിൽ നിന്ന് നല്ല പ്രതികരണമല്ല ലഭിച്ചത്.

   പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ കുഞ്ഞിനൊപ്പം ഇവര്‍ എത്തിയതാണ് സോഷ്യൽ മീഡിയയെ പ്രകോപിച്ചിരിക്കുന്നത്. ഇവർക്കെതിരെ രൂക്ഷ വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. കോവിഡ് ഗുരുതരമായിരിക്കുമ്പോൾ സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് വിമർശനത്തിന് കാരണം.
   സെയ്ഫ് നിങ്ങളുടെ മാസ്ക് എവിടെയാണ്? എന്നാണ് കൂടുതൽ പേരും ചോദിച്ചിരിക്കുന്നത്. എല്ലാം സാധാരണനിലയിലായി? മാസ്കും വേണ്ട, അവർക്ക് ഇന്ത്യയിൽ കൊറോണയുമില്ല. ആരെങ്കിലും അവർക്ക് അവബോധം നൽകൂ- എന്നാണ് മറ്റൊരാളുടെ വിമർശനം.
   TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
   [NEWS]
   eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
   [NEWS]
   വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

   അത്യാവശ്യ മുൻകരുതലുകളൊന്നും സ്വീകരിക്കാതെ പുറത്തുപോയി തെറ്റായ സന്ദേശം നൽകുന്നതിനെയാണ് പലരും വിമർശിച്ചിരിക്കുന്നത്.

   ബ്ലാക്ക് പ്രിൻറഡ് വസ്ത്രവും വെളുത്ത ഷൂസുമാണ് കരീനയുടെ വേഷം. കരീന ബ്രീത്തിംഗ് മാസ്ക് ധരിച്ചിട്ടുണ്ട്. ടീഷർട്ടും ഷൂസുമാണ് തൈമൂറിന്റെ വേഷം, വെളുത്ത പൈജാമയാണ് സെയ്ഫ് ധരിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു വീഡിയോയിൽ സെയ്ഫ് മാസ്ക് ധരിച്ചിരിക്കുന്നതായി കാണാം.   First published:
   )}