Kareena Kapoor's 40th Birthday| കരീന കപൂറിന് നാൽപ്പത്; പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പാണ് പിറന്നാൾ ദിനത്തിൽ കരീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: September 21, 2020, 3:08 PM IST
Kareena Kapoor's 40th Birthday| കരീന കപൂറിന് നാൽപ്പത്; പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം
Image:Instagram
  • Share this:
ബോളിവുഡ് താരം കരീന കപൂറിന് ഇന്ന് നാൽപ്പതാം പിറന്നാൾ. കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങിലായിരുന്നു കരീനയുടെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഭർത്താവ് സെയ്ഫ് അലി ഖാൻ, സഹോദരി കരിഷ്മ കപൂർ, മാതാപിതാക്കളായ ബബിത, റൺദീർ കപൂർ എന്നിവർക്കൊപ്പമാണ് താരം നാൽപ്പതാം പിറന്നാൾ ആഘോഷിച്ചത്.


സിംപിൾ പ്ലെയിൻ ഗ്രീൻ ഫ്ളോറൽ വസ്ത്രം ധരിച്ച് കേക്കിന് മുന്നിൽ നിൽക്കുന്ന കരീനയുടെ ചിത്രം കരിഷ്മ കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പാണ് പിറന്നാൾ ദിനത്തിൽ കരീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.



"നാൽപ്പതാം വയസ്സിലേക്ക് കടക്കുമ്പോൾ, സുഖകരമായി ഇരുന്ന്, സ്നേഹിക്കാനും ചിരിക്കാനും ക്ഷമിക്കാനും പൊറുക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏറ്റവും പ്രധാനമായി, എനിക്ക് ശക്തി തന്ന ഏറ്റവും വലിയ ശക്തിക്ക് നന്ദിയും പറയുന്നു. ഞാൻ എന്ന സ്ത്രീയെ രൂപപ്പെടുത്തിയ എന്റെ എല്ലാ അനുഭവങ്ങളിലും തീരുമാനങ്ങളിലും നന്ദിയുള്ളവളാണ്. ചിലത് ശരിയായിരുന്നു, ചിലതിൽ തെറ്റുപറ്റി. ചിലത് മികച്ചതായിരുന്നു, എന്നാൽ ചിലത് അങ്ങനെയല്ല". കരീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തയ്മൂറിന് ശേഷം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കരീനയും സെയ്ഫും. അടുത്തിടെയാണ് ഗർഭിണിയാണെന്ന വാർത്ത ഇരുവരും അറിയിച്ചത്.








View this post on Instagram





Birthday girl ❤️❤️❤️ we love you #happybirthday #fabulousatanyage


A post shared by KK (@therealkarismakapoor) on





2000 ൽ പുറത്തിറങ്ങിയ റെഫ്യൂജിയാണ് കരീന കപൂറിന്റെ ആദ്യ ചിത്രം. ബോളിവുഡിൽ നീണ്ട ഇരുപത് വർഷവും താരം ഇക്കൊല്ലം പൂർത്തിയാക്കുകയാണ്. അന്തരിച്ച പ്രമുഖ നടൻ ഇർഫാൻ ഖാന് ഒപ്പം അഭിനയിച്ച അംഗ്രേസി മീഡിയം ആണ് കരീനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ആമിർ ഖാൻ നായകനായി എത്തുന്ന ലാൽ സിങ് ഛദ്ദയാണ് ഇനി പുറത്തിറങ്ങാനുള്ളത്. 1994 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിങ് ഛദ്ദ.
Published by: Naseeba TC
First published: September 21, 2020, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading