• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കരൺജീത് കൗർ സണ്ണിയായി; പ്രേക്ഷകർ കാത്തിരുന്ന ട്രെയിലറെത്തി

news18
Updated: July 6, 2018, 4:28 PM IST
കരൺജീത് കൗർ സണ്ണിയായി; പ്രേക്ഷകർ കാത്തിരുന്ന ട്രെയിലറെത്തി
news18
Updated: July 6, 2018, 4:28 PM IST
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര കരൺ ജീത് കൗർ ദി അൺ ടോൾഡ് സ്റ്റോറിയുടെ ട്രെയിലർ‌ എത്തി. സീ 5 ചാനലിലാണ് ഇത് സംപ്രേക്ഷണത്തിന് ഒരുങ്ങുന്നത്. ജൂലൈ 16 മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്.

കരൺ ജീത് കൗർ എന്ന സാധാരണക്കാരിയായ പെൺകുട്ടി ലോകം അറിയപ്പെടുന്ന പോൺ സ്റ്റാറായി മാറിയതും പിന്നീട് ബോളിവുഡ് താരമായതും എങ്ങനെയാണ് എന്നതാണ് പരമ്പരയുടെ ഇതിവൃത്തം. സണ്ണിയുടെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. സണ്ണി തന്നെയാണ് ഇതിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. സണ്ണിയുടെ നല്ലതും ചീത്തയുമായ എല്ലാ സന്ദർഭങ്ങളും ഇതിൽ കടന്നു വരുന്നുണ്ട്.

ഗ്രീൻ റൂമിൽ ഒരുങ്ങുന്ന സണ്ണിയെ കാണിച്ചു കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇതിനൊപ്പം സണ്ണിയെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവർത്തകന്‍റെ ശബ്ദവും ഇതിലുണ്ട്. ബാല്യകാലം മുതൽ സണ്ണി കടന്നുവന്ന സാഹചര്യങ്ങളും ട്രെയിലറിൽ മിന്നിമായുന്നുണ്ട്.

കാനഡയിലെ ഇടത്തരം സിഖ് കുടുംബത്തിലെ അംഗമായ കരൺജീത് കൗർ എന്ന പെൺകുട്ടിയാണ് പിന്നീട് ലോകം അറിയപ്പെടുന്ന സണ്ണി ലിയോൺ എന്ന പോൺ താരവും പിന്നീട് ബോളിവുഡ് താരവുമായത്.

First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍