'സ്വപ്നം യാഥാർഥ്യമാക്കി ജോർജ്'; കിയ എസ്യുവി സോണറ്റ് സ്വന്തമാക്കി കരിക്ക് താരം അനു കെ അനിയൻ
'സ്വപ്നം യാഥാർഥ്യമാക്കി ജോർജ്'; കിയ എസ്യുവി സോണറ്റ് സ്വന്തമാക്കി കരിക്ക് താരം അനു കെ അനിയൻ
കിയയുടെ എസ് യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ
Last Updated :
Share this:
ചെറിയ കാലംകൊണ്ട് മലയാളികൾക്കിടയിൽ പ്രിയങ്കരമായി മാറിയ വെബ് സീരീസാണ് കരിക്കിന്റെ തേരാ പാര. ഇതിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ജോർജ് എന്ന അനു കെ അനിയൻ. ഇതിനു ശേഷം കരിക്ക് നിരവധി സിരീസുകൾ ഇറക്കിയെങ്കിലും അനു മലയാളികൾക്ക് ഇന്നും ജോർജ് തന്നെയാണ്.
ഇപ്പോഴിതാ തന്റെ സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് അനു. 'ചില സ്വപ്നങ്ങള്‍ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്' എന്ന കുറിപ്പോടെയാണ് പുതിയ കാർ സ്വന്തമാക്കിയ വിവരം അനു പങ്കുവെച്ചിരിക്കുന്നത്.
കിയയുടെ എസ് യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ. ന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എന്ജിന് 117 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിന് കൂട്ട്.
2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.