മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്ളിക്സിലേക്ക്. കരിക്ക് സ്ഥാപകനായ നിഖില്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന പുതിയ വിഡിയോയുടെ തീയതിയും പോസ്റ്ററും ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചുകൊണ്ടായിരുന്നു നിഖില്‍ സന്തോഷവാര്‍ത്ത അറിയിച്ചത്. നെറ്റ്ഫ്ളിക്സ് യുട്യൂബ് ചാനലിലും ഫേസ്ബുക്കിലും ഇന്സ്റ്റാഗ്രാമിലുമായിരിക്കും പുതിയ വിഡിയോ റിലീസ് ചെയ്യുക.
പുതിയ വിഡിയോയുടെ ടൈറ്റില്‍ റിപ്പര്‍ എന്നാണ്. ഇതിന്റെ പോസ്റ്ററാണ് നിഖില്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ അനു കെ അനിയന്, ജീവന്, സ്റ്റീഫന്‍, അര്ജുന് രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്. ത്രില്ലെറിനൊപ്പം കോമഡിയും ഉള്‍പ്പെട്ടിരിക്കുന്ന വിഡിയോ എന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാവുന്നത്. അതേസമയം അണിയറ പ്രവര്‍ത്തകരോ കഥയോ പുറത്തുവിട്ടിട്ടില്ല.
ഏപ്രില്‍ മൂന്നിന് രാവിലെ പതിനൊന്നു മണിക്കാണ് വിഡിയോ റിലീസ് ചെയ്യുന്നത്. കരിക്ക് നെറ്റ്ഫ്ളിക്സില്‍ എത്തുന്നത് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. കരിക്ക് നെറ്റ്ഫ്ളികസില് എത്തുന്നതോടെ മലയാളികള്‍ക്കിടയില്‍ നിന്ന് പാന്‍ ഇന്ത്യ തലത്തില്‍ തന്നെ കരിക്കിന് ശ്രദ്ധിക്കപ്പെടുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
6.7 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് കരിക്കിന് യൂട്യൂബില്‍ ഉള്ളത്. മൂന്നാഴ്ച മുന്‍പ് ഇറക്കിയ ഹാപ്പി ബര്ത്ഡേ എന്ന വിഡിയോയാണ് അവസനാമായി കരിക്ക് ഇറക്കിയത്. 13 മില്യണ്‍ വ്യൂസ് ആണ് വിഡിയോയ്ക്ക് ലഭിച്ചത്. കരിക്കിന്റെ ഓരോ വിഡിയോയും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തേര പാര എന്ന കരിക്കിന്റെ ആദ്യത്തെ വെബ് സിരീസിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.