യൂട്യൂബില്‍ തംരഗമായി മാറിയ കരിക്ക് വെബ് സീരിസിലെ അഭിനേതാവ് അര്ജുന് രത്തന്‍ അടുത്തിടെ വിവാഹിതനായിരുന്നു. ഗുരുവായൂരില്‍ വച്ച നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഭാര്യ ശിഖയ്ക്ക് ഒപ്പമുള്ള വിവാഹചിത്രങ്ങള്‍ അര്ജുന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കരിക്കിന്റെ മുഴുവന്‍ ടീമും ഒത്തുചേര്‍ന്ന വിവാഹ റിസപ്ഷന്റെ വീഡിയോയും അര്ജുന് പങ്കുവെച്ചിരിക്കുകയാണ്.
അര്‍ജുനും കരിക്കിലെ സഹതാരങ്ങളായ അനു കെ അനിയന്, ജീവന് സ്റ്റീഫന്‍, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കിരണ്‍ വിയത്ത്, ശബരീഷ്, കൃഷ്ണ ചന്ദ്രന് എന്നിവരും ചേര്‍ന്ന് അവതരിപ്പിച്ച അടിപൊളി ഡാന്‍സാണ് പാര്‍ട്ടിയുടെ ഹൈലൈറ്റ്. സിനിമ ഗാനങ്ങള്‍ക്കൊപ്പം കരിക്കിലെ വൈറല്‍ ഡയലോഗുകളും കോര്‍ത്തിണക്കിയായിരുന്നു ടീമിന്റെ പ്രകടനം.
View this post on Instagram
കരിക്കിന്റെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അര്ജുന് പിന്നീട് അങ്ങോട്ട് കരിക്കിന്റെ സജീവ സാന്നിദ്ധ്യമായി മാറി. ഒടുവില്‍ പുറത്തിറങ്ങിയ കരിക്കിന്റെ പുതിയ സീരിസായ സാമര്‍ത്ഥ്യശാസ്ത്രം മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.