• HOME
 • »
 • NEWS
 • »
 • film
 • »
 • Release Postponed| കോവിഡ് വ്യാപനം; 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' ഇന്ന് റിലീസിനില്ല

Release Postponed| കോവിഡ് വ്യാപനം; 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' ഇന്ന് റിലീസിനില്ല

തിയറ്ററുകള്‍ പൂട്ടുന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ട 'സി കാറ്റഗറി'യിലേക്ക് നാല് ജില്ലകളെക്കൂടി ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് നിർമാതാക്കളുടെ തീരുമാനം.

 • Share this:
  സംസ്ഥാനത്ത് കോവിഡ് (Covid 19) വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഒരു മലയാള സിനിമ കൂടി റിലീസ് നീട്ടി. ഇന്ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' (Karnan Napoleon Bhagat Singh) എന്ന ചിത്രമാണ് റിലീസ് മാറ്റിവച്ചത്. തിയറ്ററുകള്‍ പൂട്ടുന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ട 'സി കാറ്റഗറി'യിലേക്ക് നാല് ജില്ലകളെക്കൂടി ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് നിർമാതാക്കളുടെ തീരുമാനം.

  തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളും നിലവില്‍ സി കാറ്റഗറിയിലാണ്. സി കാറ്റഗറിലിയേക്ക് കൂടുതല്‍ ജില്ലകള്‍ വരുന്നതോടെ നിരവധി സ്ക്രീനുകള്‍ നഷ്‍ടപ്പെടും എന്നതിനാലാണ് റിലീസ് നീട്ടുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും.

  നവാഗതനായ ശരത്ത് ജി മോഹന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ധീരജ് ഡെന്നി നായകനാവുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ആദ്യ പ്രസാദ് ആണ്. ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്.  ഫസ്റ്റ് പേജ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് ആണ് നിര്‍മ്മാണം. ശരത്ത് ജി മോഹന്‍റേത് തന്നെയാണ് രചനയും. സംഗീതം രഞ്ജിന്‍ രാജ്, ഛായാഗ്രഹണം പ്രശാന്ത് കൃഷ്‍ണ, എഡിറ്റിംഗ് റെക്സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം സമീറ സനീഷ്, കൊറിയോഗ്രഫി ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, സൗണ്ട് മിക്സിംഗ് വിപിന്‍ വി നായര്‍, ട്രെയ്‍ലര്‍ കട്ട്സ് ഡോണ്‍ മാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംജി എം ആന്‍റണി.

  Also Read- Bro Daddy | 'അന്നേ, നീ വാഴയ്ക്ക് വെള്ളമൊഴിച്ചോ?' 'ബ്രോ ഡാഡി' വീഡിയോയുമായി സായ് കുമാറും കല്യാണിയും

  റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
  Published by:Rajesh V
  First published: