കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ സിനിമാ പ്രൊമോഷൻ ബോർഡുമായി കർണാടക സർക്കാർ

Karnataka government considering formation of a film promotion board | ആനുകൂല്യങ്ങളും ഇളവുകളും നൽകി കന്നഡ സിനിമാ മേഖലയെ കരകയറ്റുകയാണ് ലക്ഷ്യം

News18 Malayalam | news18-malayalam
Updated: August 14, 2020, 12:40 PM IST
കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ സിനിമാ പ്രൊമോഷൻ ബോർഡുമായി കർണാടക സർക്കാർ
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് പ്രതിസന്ധിയിൽ തകിടംമറിഞ്ഞ സിനിമാ മേഖലയെ കരയ്‌ക്കെത്തിക്കാൻ കർണാടക സർക്കാർ സിനിമ പ്രൊമോഷൻ ബോർഡ് രൂപീകരിച്ചേക്കും.

ആനുകൂല്യങ്ങളും ഇളവുകളും നൽകി കന്നഡ സിനിമാ മേഖലയെ കരകയറ്റാനാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി അശ്വത് നാരായൺ സി.എൻ. വ്യക്തമാക്കി. ജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന വിധത്തിൽ 'ജനത തിയേറ്ററുകൾ' തുറക്കും. നിലവിലെ സിനിമ പോളിസിയിൽ ഭേദഗതി വരുത്തിക്കൊണ്ടായിരിക്കും ഇതെല്ലം നടപ്പാക്കുക.

തിയേറ്ററിലെ കന്നഡ സിനിമ റിലീസുകൾക്ക് ഇളവ്, നിർമ്മാതാക്കൾക്കുള്ള ജി.എസ്.ടി. ഏകീകരണം എന്നിവയും പരിഗണനയിലാണ്. സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെപ്പറ്റി നടൻ ശിവരാജ്‌കുമാർ അവതരിപ്പിച്ച കാര്യങ്ങൾ കേട്ട ശേഷമാണ് ഇത്തരമൊരു കാര്യത്തെ പറ്റി മന്ത്രി സംസാരിച്ചത്.ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കാൻ വേണ്ടി നിരവധി നിർമ്മാതാക്കളും, സംവിധായകരും, അഭിനേതാക്കളും, പ്രമുഖ വ്യക്തികളും ശിവരാജ്‌കുമാറിനെ സമീപിച്ചിരുന്നു. കന്നഡ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആയിരുന്നു ഇതിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ചത്.

സിനിമാ മേഖലയുടെ നിലനിൽപ്പാണ്‌ മുഖ്യമെന്നും, കൊറോണ വൈറസ് വ്യാപനത്തിന് മുൻപ് എങ്ങനെയായിരുന്നോ അതുപോലെ എല്ലാം വേഗത്തിലാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ആവശ്യമാണെന്നും ശിവരാജ്‌കുമാർ അറിയിച്ചു.

ഷൂട്ടിംഗ് ലൊക്കേഷനിൽ 40 പേര് മാത്രം എന്ന നിയന്ത്രണത്തിൽ അയവുവരുത്തണമെന്നും ശിവരാജ്‌കുമാർ ആവശ്യപ്പെട്ടു.
Published by: meera
First published: August 14, 2020, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading