നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമയ്ക്ക് 'പൃഥ്വിരാജ്' എന്ന് പേരിടരുത്; അക്ഷയ് കുമാർ നായകനായ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് കർണിസേന

  സിനിമയ്ക്ക് 'പൃഥ്വിരാജ്' എന്ന് പേരിടരുത്; അക്ഷയ് കുമാർ നായകനായ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് കർണിസേന

  റിലീസിന് മുമ്പ് ചിത്രം കർണി സേനയെ കാണിക്കണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 'പദ്മാവത്' നേരിട്ട ദുരനുഭവങ്ങൾ ഈ ചിത്രത്തിനും നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

  ചിത്രത്തിൽ നിന്ന്

  ചിത്രത്തിൽ നിന്ന്

  • News18
  • Last Updated :
  • Share this:
   മുംബൈ: അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിന് 'പൃഥ്വിരാജ്' എന്ന് പേരിടരുതെന്ന ആവശ്യവുമായി കർണിസേന രംഗത്ത്. ചിത്രത്തിന് നിലവിൽ ഇട്ടിരിക്കുന്ന പേരായ 'പൃഥ്വിരാജ്' എന്ന പേര് മാറ്റണമെന്നാണ് ആവശ്യം. റിലീസിന് മുമ്പ് ചിത്രം തങ്ങളെ കാണിച്ച് അനുവാദം വാങ്ങണമെന്നും കർണിസേന ആവശ്യപ്പെടുന്നു.

   രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന ചരിത്രസിനിമയാണ് 'പൃഥ്വിരാജ്'. എന്നാൽ, 'പൃഥ്വിരാജ്' എന്ന് മാത്രം പേരിട്ടാൽ അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാകുമെന്നും 'പൃഥ്വിരാജ് ചൗഹാൻ' എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നുമാണ് കർണി സേന പറയുന്നത്.

   ജാതീയമായി അധിക്ഷേപിച്ചു; നടി യുവിക ചൗധരിക്കെതിരേ കേസ്

   റിലീസിന് മുമ്പ് ചിത്രം കർണി സേനയെ കാണിക്കണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 'പദ്മാവത്' നേരിട്ട ദുരനുഭവങ്ങൾ ഈ ചിത്രത്തിനും നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

   'നായകനൊപ്പം കിടക്കാന്‍ ആവശ്യപ്പെട്ടു'; സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി നടി കിഷ്വെര്‍ മര്‍ച്ചന്‍റ്

   കഴിഞ്ഞ വർഷം മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ കർണിസേന പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന്, സംവിധായകനായ ഡോ ചന്ദ്രപ്രകാശ് ദ്വിവേദിയുടെ ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.

   ചരിത്രം വളച്ചൊടിക്കരുതെന്നാണ് ഇവരുടെ ആവശ്യം. മാനുഷി ചില്ലാർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
   Published by:Joys Joy
   First published:
   )}