തമിഴ് യുവതാരം കാര്‍ത്തി (Karthi) നായകനാകുന്ന പുതിയ ചിത്രം വിരുമന്റെ (Viruman) ട്രെയിലര്‍ പുറത്തിറങ്ങി. 2D എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ സംവിധായകന് ഷങ്കറിന്റെ മകള്‍ അതിഥിയാണ് (Aditi Shankar) നായിക. തന്റെ അരങ്ങേറ്റ ചിത്രമായ പരുത്തിവീരനില്‍ അവതരിപ്പിച്ചതിന് സമാനമായ തമിഴ് ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് വിരുമനില്‍ കാര്‍ത്തി എത്തുന്നത്. കൂടാതെ കൊമ്പന് ശേഷം സംവിധായകന് മുത്തയ്യയും കാര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും വിരുമനുണ്ട്.
രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും അണിനിരക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എന്റർടെയ്നറായിരിക്കും വിരുമൻ എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന . എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പിആർഒ സി.കെ.അജയ് കുമാർ.
രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവുവിൽ' അനുപം ഖേറും
വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവുവിന്റെ' (Tiger Nageswara Rao) ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നടൻ അനുപം ഖേറിനെ (Anupam Kher) ചിത്രത്തിൽ ഒരു പ്രധാന വേഷത്തിനായി തിരഞ്ഞെടുത്തു എന്നതാണ് പുതിയ വാർത്ത. ടൈഗർ നാഗേശ്വര റാവുവിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാൾ നിർമ്മിച്ച ബോളിവുഡ് ഹിറ്റ് ചിത്രം 'ദ കശ്മീർ ഫയൽസിന്റെ' ഭാഗവുമാണ് അനുപം ഖേർ. അദ്ദേഹത്തിന്റെ വരവോടു കൂടി സിനിമ ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകും എന്നാണ് പ്രതീക്ഷ.
അഭിഷേക് അഗർവാൾ ആർട്സിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ബിഗ് ബജറ്റ് പ്രൊജക്റ്റ് ആണിത്. ടൈഗർ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവചരിത്രമാണ് പ്രമേയം. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
രവി തേജയുടെ ശരീരഭാഷയും സംസാരവും ഗെറ്റപ്പും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്ക്കൊപ്പം നായികമാരായി എത്തുന്നത്.
തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആർ. മഥി ISC ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്.
രവി തേജ, അനുപം ഖേർ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ വേഷമിടുന്നു. രചന, സംവിധാനം: വംശി, നിർമ്മാതാവ്: അഭിഷേക് അഗർവാൾ, ബാനർ: അഭിഷേക് അഗർവാൾ ആർട്സ്, അവതാരകൻ: തേജ് നാരായൺ അഗർവാൾ, സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: ആർ. മഥി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല.
പിആർഒ: വംശി-ശേഖർ, ആതിര ദിൽജിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.