നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കാര്‍ത്തിക് നരേന്‍ ചിത്രം 'നരകസൂരന്‍' ഒടിടിയിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

  കാര്‍ത്തിക് നരേന്‍ ചിത്രം 'നരകസൂരന്‍' ഒടിടിയിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

  അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ഇന്ദ്രജിത്തും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട് നരകസൂരനില്‍. ലക്ഷ്മണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം നരകസൂരന്‍ ഒടിടി റിലീസിന്. ചിത്രം സോണി ലിവില്‍ ആഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകസൂരന്‍. ധ്രുവങ്ങൾ പതിനാറ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകനാണ് കാര്‍ത്തിക്ക് നരേന്‍. നരകസൂരൻ നീണ്ടുപോയതോടെ അരുണ്‍ വിജയിനെ നായകനാക്കി മാഫിയ: ചാപ്റ്റർ 1 എന്ന സിനിമ കാർത്തിക് നരേൻ പുറത്തിറക്കിയിരുന്നു. ധനുഷിന്റെ അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത് നരേനാണ്.

   ട്രെയ്ലറും ടീസറും പുറത്തിറങ്ങി രണ്ട് വര്‍ഷമായിട്ടും ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്തെന്ന ചോദ്യം സോഷ്യൽ മീഡിയയില്‍ പ്രേക്ഷകർ ഉയർത്തിയിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് നരകസൂരന്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പ്രേക്ഷകരിലേക്ക് എത്തുന്നത്.

   Also Read- അഞ്ചുവർഷമായ സിനിമാ തിരക്കഥ പുതിയ ട്രെന്റിന് അനുസരിച്ച് മാറ്റിയെഴുതുന്നു; പ്രേക്ഷകരുടെ മാറ്റങ്ങളെ കുറിച്ച് ഒരു കുറിപ്പ്

   സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആയിരുന്നു ചിത്രം ആദ്യം നിർമിച്ചിരുന്നത്. പിന്നീട് ഗൗതം മേനോനെതിരെ സാമ്പത്തികമായ ആരോപണങ്ങള്‍ കാര്‍ത്തിക് നരേന്‍ ഉയര്‍ത്തുകയുണ്ടായി. തുടര്‍ന്ന് നിർമാതാവിന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.

   Also Read- 35കാരൻ 17കാരനായ ഫ്രെഡി ആയത് എങ്ങനെ? മാലിക് അനുഭവം നടൻ സനൽ അമൻ പറയുന്നു

   അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ഇന്ദ്രജിത്തും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട് നരകസൂരനില്‍. ലക്ഷ്മണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്.

   English Summary: Karthick Naren’s long-delayed film 'Naragasooran' is said to be released on OTT platform Sony LIV on August 13. The film, touted to be a suspense drama, has Arvind Swami, Indrajith, Shriya Saran, Sundeep Kishan and Aathmika in the star cast. Karthick Naren's last release was 'Mafia: Chapter 1' (2020) where Arun Vijay and Priya Bhavani Shankar played the lead pair. Prasanna was portrayed an important role. The young and talented director is teaming up with Dhanush for his next, which is being referred to as 'D43'. The yet-to-be-titled film has Malavika Mohanan, Samuthirakani, Smruthi Venkat, Mahendran, Krishnakumar Balasubramanian (Soorarai Pottru’s Che) among others in prominent roles.
   Published by:Rajesh V
   First published: