• HOME
  • »
  • NEWS
  • »
  • film
  • »
  • Dileep | 'എന്റെ ഒപ്പം ഫോട്ടോ എടുക്കുന്നതുകൊണ്ട് നിനക്ക് ഒരു പ്രശ്നവും വരരുത്'; നടൻ ദിലീപ് പറഞ്ഞതിനെക്കുറിച്ച് കാർത്തിക് ശങ്കർ

Dileep | 'എന്റെ ഒപ്പം ഫോട്ടോ എടുക്കുന്നതുകൊണ്ട് നിനക്ക് ഒരു പ്രശ്നവും വരരുത്'; നടൻ ദിലീപ് പറഞ്ഞതിനെക്കുറിച്ച് കാർത്തിക് ശങ്കർ

ദിലീപിനൊപ്പം ഫോട്ടോ എടുക്കുമ്പോഴുണ്ടായ അനുഭവം വിവരിച്ച് കാർത്തിക് ശങ്കർ

ദിലീപും കാർത്തിക് ശങ്കറും

ദിലീപും കാർത്തിക് ശങ്കറും

  • Last Updated :
  • Share this:
    നടൻ ദിലീപിനൊപ്പം (Dileep) ഒരു ഫോട്ടോ എടുക്കാനെത്തിയതിന്റെ അനുഭവം വിവരിച്ച് കാർത്തിക് ശങ്കർ (Karthik Sankar). സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്താണ് കാർത്തികിനെ പ്രേക്ഷകർക്ക് പരിചയം. കാർത്തിക് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാൻ ആരംഭിച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ദിലീപിനൊപ്പം ഒരു ഫോട്ടോ എന്ന ആഗ്രഹം കാർത്തിക് പങ്കുവയ്ക്കുകയായിരുന്നു. എന്നാൽ അതിനുവേണ്ടി ചെന്നതും, ദിലീപ് കാർത്തിക്കിന് ഒരു ഉപദേശം നൽകുകയായിരുന്നു. 'ഫോട്ടോ എടുക്കത്തിൽ പ്രശ്നം ഒന്നുമില്ലടാ, പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്നവും വരരുത്' എന്നായിരുന്നു അത്.

    നടൻ എന്ന നിലയിൽ ഏറെ നാളായി കണ്ടുകൊണ്ടിരിക്കുന്ന ദിലീപിന് നിന്നും അങ്ങനെ കേൾക്കാനിടയായതു തന്നെ വിഷമിപ്പിച്ചു എന്നും കാർത്തിക് ഓർക്കുന്നു.

    എന്തായാലും കാർത്തിക് ഫോട്ടോ എടുക്കുകയും, അത് ഫേസ്ബുക്കിൽ 'ജനപ്രിയ നായകനൊപ്പം' എന്ന ക്യാപ്ഷ്യനോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. നെഗറ്റീവ് കമന്റുകൾ ഒട്ടേറെ ലഭിച്ചു എന്ന് കാർത്തിക് മറച്ചുവച്ചില്ല. ഒരു അഭിമുഖത്തിൽ കാർത്തിക് പറഞ്ഞ കാര്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ആ വീഡിയോ ചുവടെ കാണാം.




    അമ്മയും അച്ഛനും അമ്മാവനുമൊത്തുള്ള രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാർത്തിക് ശങ്കർ ലോക്ക്ഡൌൺ നാളുകളിൽ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. വളരെ മികച്ച പ്രതികരണമാണ് ആ വീഡിയോകൾ നേടിയെടുത്തിരുന്നത്.

    തെലുങ്കിൽ ഒരു ഫാമിലി ഡ്രാമയിലൂടെയാണ് ചലച്ചിത്ര സംവിധായകനായി കാർത്തിക അരങ്ങേറ്റം കുറിക്കുന്നത്. സഞ്ജന ആനന്ദ്, കിരൺ അബ്ബാവരം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

    ചിത്രത്തിന്റെ തിരക്കഥയും കാർത്തിക് തന്നെയാണ്. “2015 ൽ ഞാൻ ഒരു ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കുകയും ഈ സിനിമയുടെ ടീമിനെ കാണുകയും ചെയ്തു. അത് ഇപ്പോൾ പ്രോജക്റ്റ് എന്ന നിലയിലെത്തി. അതിനുശേഷം, അവർ എന്റെ വർക്കുകൾ കാണുന്നുണ്ടായിരുന്നു. അടുത്തിടെ നല്ല തിരക്കഥയുണ്ടെങ്കിൽ എന്നെ തെലുങ്കിലേക്ക് പരിചയപ്പെടുത്താമെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് അത് സംഭവിച്ചത്," കാർത്തിക് ഒരഭിമുഖത്തിൽ വിശദീകരിച്ചു. തന്റെ സ്കിറ്റുകളിലും വെബ് സീരീസുകളിലും നിന്ന് വ്യത്യസ്തമായി കാർത്തിക് തന്റെ ആദ്യ സംവിധാനത്തിൽ അഭിനേതാവാകില്ല.

    Summary: Karthik Sankar, who attained fame through his interesting videos on social media rewinds the moment he had a click with actor Dileep. The actor had narrated the incident in an interview, a part of which is doing the rounds on internet recently
    Published by:user_57
    First published: