നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ 2 (Karthikeya 2) ന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ നിഷ്കളങ്കയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേർ ഒരു കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
മോഷൻ പോസ്റ്ററിലെ ദൃശ്യം ഡോ. കാർത്തികേയ നടത്തുന്ന യാത്രയുടേതാണ്. ശ്രീകൃഷ്ണന്റെ ദ്വാരക നഗരത്തിന്റെ ചരിത്രത്തിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്. മോഷൻ പോസ്റ്ററിൽ സംവിധായകൻ കാട്ടിത്തരുന്നത് സിനിമയുടെ ആത്മാവിനെയാണ്. കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
Also Read-
Shamna Kasim | നടി ഷംനാ കാസിം വിവാഹിതയാകുന്നു; വരന്‍ വ്യവസായി ഷാനിദ് ആസിഫ് അലിനായകൻ നിഖിൽ സിദ്ധാർത്ഥയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ കാർത്തികേയ ഒന്നാം ഭാഗം 2014ലാണ് പുറത്തിറങ്ങിയത്. മലയാളത്തെ കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജൂലൈ 22ന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യം. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം.
നിഖിലിനെയും അനുപമയെയും കൂടാതെ അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ- തിരക്കഥ- സംവിധാനം : ചന്ദു മൊണ്ടേട്ടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, നിർമാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആർഒ: ആതിര ദിൽജിത്
English Summary: Filmmakers of 'Karthikeya 2' on Wednesday dropped the first look of the motion poster of the film which is intriguing and highlights the mysteries of Dwarka. The filmmakers released the poster of Actor Nikhil Siddhartha-starrer movie on the occasion of his birthday. Actor Nikhil Siddhartha has reunited with director Chandoo Mondeti for the movie which is a sequel to the critically acclaimed 'Karthikeya,' that released in 2014.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.