HOME » NEWS » Film » KARTIK AARYAN SUPPORTS DEEPIKA PADUKONE OVER JNU VISIT JJ

'ബഹുമാനം മാത്രം'; ജെഎൻയു സന്ദർശനത്തിൽ ദീപികയ്ക്ക് പിന്തുണയുമായി കാർത്തിക് ആര്യൻ

അനുരാഗ് കശ്യപ്, ദിയ മിർസ, സ്വര ഭാസ്കർ തുടങ്ങി നിരവധി താരങ്ങൾ ദീപികയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

News18 Malayalam | news18
Updated: January 8, 2020, 11:08 PM IST
'ബഹുമാനം മാത്രം'; ജെഎൻയു സന്ദർശനത്തിൽ ദീപികയ്ക്ക് പിന്തുണയുമായി കാർത്തിക് ആര്യൻ
ദീപിക പദുക്കോൺ, കാർത്തിക് ആര്യൻ
  • News18
  • Last Updated: January 8, 2020, 11:08 PM IST
  • Share this:
മുഖംമൂടി ധരിച്ച ഗുണ്ടകളുടെ ആക്രമണത്തിന് വിധേയരായ വിദ്യാർഥികൾക്ക് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എത്തിയത് പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ജെ എൻ യു യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് തലയ്ക്ക് മുറിവേറ്റിരുന്നു. ഐഷി ഘോഷിനെ കണ്ട ദീപിക തന്‍റെ പിന്തുണ വിദ്യാർഥി നേതാവിനെ അറിയിക്കുകയും ചെയ്തു.

ദീപിക പദുക്കോൺ സർവകലാശാലയിൽ സന്ദർശനം നടത്തിയതിൽ അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

ഇതിനിടെ, ദീപികയുടെ ജെ എൻ യു സന്ദർശനത്തിന് പിന്തുണയുമായി നടൻ കാർത്തിക് ആര്യൻ രംഗത്തെത്തി. 'ദീപിക കഴിഞ്ഞദിവസം എന്താണോ ചെയ്തത്, അതിനെ ഞാൻ ബഹുമാനിക്കുന്നു. നിരവധി ആളുകൾ മുന്നോട്ടുവന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. കർശനമായ നടപടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- കാർത്തിക് ആര്യൻ വ്യക്തമാക്കി.

അനുരാഗ് കശ്യപ്, ദിയ മിർസ, സ്വര ഭാസ്കർ തുടങ്ങി നിരവധി താരങ്ങൾ ദീപികയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
Published by: Joys Joy
First published: January 8, 2020, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories