HOME » NEWS » Film » KARTIK SUBBARAJ WANTED TO CAST AL PACINO AND ROBERT DENIRO OPPOSITE DHANUSH IN JAGAME THANDHIRAM

Jagame Thandhiram| ധനുഷിന്റെ വില്ലനായി വരേണ്ടിയിരുന്നത് അൽ പച്ചീനോ

അൽ പച്ചീനോ, റോബർട്ട് ഡെനീറോ എന്നിവരെ ചിത്രത്തിൽ അഭിനയിപ്പിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെന്ന് കാർത്തിക് സുബ്ബരാജ്.

News18 Malayalam | news18-malayalam
Updated: June 25, 2021, 10:04 AM IST
Jagame Thandhiram| ധനുഷിന്റെ വില്ലനായി വരേണ്ടിയിരുന്നത് അൽ പച്ചീനോ
Jagame Thanthiram
  • Share this:
ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ദിവസങ്ങൾക്ക് മുമ്പാണ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയത്. അഭയാർത്ഥി പ്രശ്നങ്ങളും വിദേശീയ വിദ്വേഷവും പ്രമേയമാകുന്ന ഗ്യാങ്സ്റ്റർ ചിത്രമാണ് ജഗമേ തന്തിരം. ഇംഗ്ലണ്ടായിരുന്നു ചിത്രത്തിൽ പ്രധാന ലൊക്കേഷൻ.

കാലിക പ്രസക്തമായ പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നതെങ്കിലും സ്ഥിരം കാർത്തിക് സുബ്ബരാജ് മാജിക് ചിത്രത്തിൽ നഷ്ടമായെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എങ്കിലും ഭേദപ്പെട്ട പ്രതികരണം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഗെയിം ഓഫ് ത്രോൺസ് താരം ജെയിംസ് കോസ്മോയാണ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ജെയിംസ് കോസ്മോയ്ക്ക് പകരം മറ്റൊരു താരമായിരുന്നു പീറ്റർ സ്പ്രോട്ട് എന്ന വില്ലൻ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.

മറ്റാരുമല്ല, ഇന്ത്യയിൽ അടക്കം നിരവധി ആരാധകരുള്ള ലോകപ്രശസ്തന നടൻ അൽ പച്ചീനോയെ ചിത്രത്തിലേക്ക് കൊണ്ടുവരാനായിരുന്നു ആഗ്രഹമെന്ന് കാർത്തിക് സുബ്ബരാജ് പറയുന്നു.

ഇംഗ്ലണ്ടിന് പകരം ന്യൂയോർക്കായിരുന്നു ജഗമേ തന്തിരത്തിന്റെ ലൊക്കേഷനായി ആദ്യം തീരുമാനിച്ചിരുന്നത്. ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചതരായ അൽ പച്ചീനോ, റോബർട്ട് ഡെനീറോ എന്നിവരെ ചിത്രത്തിൽ അഭിനയിപ്പിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെന്ന് കാർത്തിക് സുബ്ബരാജ്.

വെറുതേ ആഗ്രഹിക്കുക മാത്രമല്ല, അതിനായുള്ള ശ്രമങ്ങളും നടത്തി. ഇരുവരുടേയും കാസ്റ്റിങ് ഏജന്റുമായും മാനേജർമാരുമായും ബന്ധപ്പെട്ടു. എന്നാൽ രണ്ടുപേരുടേയും പ്രതിഫലം ഭീമമായതിനാൽ ആ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.

You may also like:മുപ്പത്തിമൂന്ന് വർഷം മുമ്പ് വന്ന രണ്ടു കഥാപാത്രങ്ങൾ; മോഹൻലാലിന്റെ ഏറ്റവും മികച്ച പത്ത് പ്രകടനങ്ങളിലൊന്ന്

തുടർന്ന് ഇംഗ്ലണ്ടിലേക്ക് ലൊക്കേഷൻ മാറ്റിയപ്പോഴാണ് ജെയിംസ് കോസ്മോയെ ചിത്രത്തിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. ന്യൂയോർക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ഷൂട്ടിങ് നടത്താം എന്നതായിരുന്നു ഇംഗ്ലണ്ട് തിരഞ്ഞെടുക്കാൻ കാരണമെന്നും കാർത്തിക് സുബ്ബരാജ് പറയുന്നു.

മാത്രമല്ല, ഇംഗ്ലണ്ടിൽ തമിഴ് ജനസംഖ്യ കൂടുതലായതിനാൽ തമിഴ് കുടിയേറ്റത്തെ കുറിച്ച് കൂടുതൽ എളുപത്തിൽ സംവദിക്കാനാകുമെന്നതും ലൊക്കേഷൻ മാറ്റാൻ കാരണമായെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് ചർച്ചകൾ നടക്കുന്നതും അഭയാർത്ഥി നിയമങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നതുമായ ചർച്ചകളും സജീവമായിരിക്കുന്ന സമയത്ത് ഇംഗ്ലണ്ട് തന്നെ ലൊക്കേഷൻ എന്ന് തീരുമാനിക്കുകയായിരുന്നു.

ഇതിനനുസരിച്ച് തിരക്കഥകളിൽ അൽപം മാറ്റങ്ങൾ വരുത്തി. ഇതിനു ശേഷമാണ് ജെയിംസ് കോസ്മോയെ സമീപിക്കുന്നത്. അദ്ദേഹം വളരെ താത്പര്യത്തോടെ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാവുകയും ചെയ്തു. കാർത്തിക് സുബ്ബരാജ് പറയുന്നു.

സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞ വർഷം തിയേറ്ററിൽ പുറത്തിറക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ പദ്ധതി. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീണ്ടു. ഇതോടെയാണ് ഒടിടി റിലീസ് എന്ന തീരുമാനത്തിൽ എത്തിയത്. തിയേറ്റർ റിലീസ് നടക്കാത്തതിൽ ധനുഷ് അതൃപ്തനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

താനും തിയേറ്റർ റിലീസാണ് ആഗ്രഹിച്ചിരുന്നതെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ തീരുമാനം മാറ്റിയതാണെന്ന് കാർത്തിക് സുബ്ബരാജ് പറയുന്നു. എന്നാൽ നെറ്റ്ഫിക്സിൽ റിലീസ് ചെയ്തത് മികച്ച തീരുമാനമായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള തലത്തിൽ സിനിമ കാണുന്നു എന്നതും തന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.
Published by: Naseeba TC
First published: June 25, 2021, 10:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories