നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രളയ ദുരിത ബാധിതർക്കായുള്ള സംഗീത നിശ 'കരുണ' അരങ്ങേറി

  പ്രളയ ദുരിത ബാധിതർക്കായുള്ള സംഗീത നിശ 'കരുണ' അരങ്ങേറി

  Karuna the charity music evening to help flood victims held | കേരളത്തിലെ ഒട്ടനവധി സംഗീതജ്ഞർക്കൊപ്പം, ദേശീയ അന്തർ ദേശീയ തലങ്ങളിൽ പ്രശസ്തരായ നിരവധി ഗായകർ വർണ്ണാഭമായ പരിപാടിയുടെ ഭാഗമായി

  കരുണയിൽ അനുരാധ ശ്രീറാം

  കരുണയിൽ അനുരാധ ശ്രീറാം

  • Share this:
   സ്വതന്ത്ര സംഗീതം സൃഷ്ടിക്കുവാനും, അംഗീകരിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ട് തുടങ്ങിയ ഒരു സംഘടനയാണ് കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ (കെ.എം.എഫ്). നവംബർ ഒന്നിന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കെ.എം.എഫ്ന്റെ ആദ്യത്തെ ചുവടുവെപ്പായ 'കരുണ' അരങ്ങേറി.

   കേരളത്തിലെ ഒട്ടനവധി സംഗീതജ്ഞർക്കൊപ്പം, ദേശീയ അന്തർ ദേശീയ തലങ്ങളിൽ പ്രശസ്തരായ നിരവധി ഗായകർ വർണ്ണാഭമായ പരിപാടിയുടെ ഭാഗമായി. ശരത്, അനുരാധ ശ്രീരാം, ഗോപി സുന്ദർ, ഹരീഷ് ശിവരാമകൃഷ്ണൻ, അൽഫോൻസ് ജോസഫ്, ജാസി ഗിഫ്റ്, ഷഹബാസ് അമൻ, മിഥുൻ ജയരാജ്, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, സിതാര കൃഷ്ണകുമാർ, രഞ്ജിനി ജോസ്, ജ്യോത്സ്ന രാധാകൃഷ്ണൻ എന്നിങ്ങനെ നൂറിലധികം കലാകാരന്മാർ സംഗീത നിശയുടെ ഭാഗമായി സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത ഒരു ദൃശ്യ ശ്രവണാനുഭവം നൽകി.

   കെ.എം.എഫ് ന്റെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് 2020 മുതൽ അന്തർദേശീയ നിലവാരമുള്ള ഒരു മ്യൂസിക് ഫെസ്റ്റിവൽ വർഷാവർഷം സംഘടിപ്പിക്കുക എന്നത്. എല്ലാ അതിർവരമ്പുകൾക്കും അതീതമായി സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തന രീതിയാണ് കെ.എം.എഫ്. ലക്ഷ്യമിടുന്നത്. സംഗീത പഠനം സാധ്യമാക്കാൻ ഒരു അക്കാഡമിക് റിസർച്ച് വിഭാഗവും കെ.എം.എഫ്. വിഭാവന ചെയ്യുന്നുണ്ട്.

   സംഗീതജ്ഞരെയും, സമൂഹത്തിലെ നാനാ തുറകളിലെ വ്യക്തിത്വങ്ങളെയും, ഗവണ്മെന്റ് സ്ഥാപനങ്ങളെയും ചേർത്ത് നിർത്തി നടത്തിയ കരുണയിലെ വരുമാനം ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെടും.

   അടുത്ത വർഷം നടത്താൻ ഇരിക്കുന്ന മ്യൂസിക് ഫെസ്റ്റിവലിന് പിന്തുണ തേടിക്കൊണ്ടാണ് ഷഹബാസ് അമനും ബിജി ബാലും കരുണ തീം സോങ്ങിനായി ഗായകരെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. പരിപാടിയുടെ ഉദ്ദേശം അർത്ഥവത്താക്കുന്ന 'കരുണ കടൽ' എന്ന ഗാനത്തെ ഹർഷാരവങ്ങളോടെ ആണ് സദസ്സ് സ്വീകരിച്ചത്.

   First published: