പാട്ടിൽ മനുഷ്യരുടെ രാഷ്ട്രീയ ഓർമ്മകളെ ചേർത്ത് കെട്ടിയ ഒരു ഓണപ്പാട്ട്. എഴുത്തു വാശികളോ താള ശാഠ്യങ്ങളോ ഇല്ലാത മലബാറിന്റെ നാട്ടു സംഗീതവഴിയിലൂടെ കുറച്ച് ചെറുപ്പക്കാർ പാടുകയാണ്. മാങ്കോസ്റ്റീൻ മീഡിയ തയ്യാറാക്കിയ മാവേലി പാട്ട് അവതരണം കൊണ്ടും വരികളിലെ ലാളിത്യം കൊണ്ടും കനം കൊണ്ട് സാമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
പുറത്താക്കപ്പെട്ടവരുടെ തിരിച്ചു വരവ് ആഘോഷിക്കുന്നു പാട്ടിൽ സങ്കടപ്പെടുന്നവരുടെ രാഷ്ട്രീയ വായന കൂടിയുണ്ട്.
"ഇങ്ങനെ ചവിട്ടിതാഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും എല്ലാം ഒരു നാൾ തിരിച്ചു വരുമെന്നാണ് "എം.എൻ വിജയൻ മാഷ് പറഞ്ഞിട്ടുള്ളത്. "വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയോന്‍ മാവേലിചവിട്ടു താണിട്ടും ഉറ്റവരെക്കാണാന്‍ ഉയിര്‍ത്ത് പൊന്തുന്നോന്‍ മാവേലി "എന്നാണ് മാവേലി പാട്ട് അവസാനംപറഞ്ഞ് തീർക്കുന്നത്.
സവർണ്ണ ജീവിതം സങ്കടപാടത്ത് ചവിട്ടിതാഴ്ത്തിയ മനുഷ്യരുടെ തേങ്ങലുകളും പ്രതിഷേധവുമാണ് ഈ പാട്ടിലുള്ളത്. ദലിതനെയും പിന്നാക്ക വിഭാഗങ്ങളെയും തീണ്ടാപാടകലെ നിർത്തിയ ദുരാചാരങ്ങളിൽ വിറങ്ങലിച്ച്, അത്തരം മനുഷ്യർക്ക് നഷ്ട്ടപ്പട്ട അവരുടെ ജീവിതത്തെ കുറിച്ചും ഈ പാട്ട് പറഞ്ഞു വയ്ക്കുന്നുണ്ട്.
"കരളില്‍ തീ കത്തണ കാലത്ത്തീണ്ടാപ്പാടകളെ ഞങ്ങള്‍ കനിവുതേടി കാത്തു നിന്നൊരു കെട്ട കാലത്ത്, തെക്കു തെക്കെങ്ങാണ്ടോരു മാവ് പൂക്കണ കഥകള്‍ കേട്ടെന്റെകൊച്ചു പെണ്‍കൊച്ചു വിശന്ന് നിലവിളിച്ചോരിരുണ്ട കാലത്ത് "
അന്‍സിഫ് അബു, അജയ് ജിഷ്ണു സുധേയന്‍നും ചേർന്ന് എഴുതിയ വരികൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹരിപ്രസാദാണ്. ലളിതവും മനോഹരവുമായ ഗ്രാഫിക്‌സ് വര തയ്യാറാക്കിയത് സച്ചിന്‍, സുര്‍ജിത് സുരേന്ദ്രന്‍ എന്നിവരാണ്. സോഷ്യൽ മീഡിയയിൽ ഒരു ഓർമ്മ പാട്ടുമാത്രമല്ല "കറുത്ത മാവേലി" എന്ന് സോഷ്യൽ മീഡിയയിലെ ചർച്ചകൾ കാണിക്കുന്നുണ്ട്.
നഷ്ട്ടപെട്ടുവെന്ന കരുതുന്ന മാവേലിക്കാല രാഷ്ട്രീയത്തെ ശക്തമായി മുന്നോട്ട് വയ്ക്കുന്നുണ്ട് ഈ ചെറുപ്പക്കാരുടെ അലങ്കാരങ്ങളില്ലാത്ത പാട്ട്. "കടല് താണ്ടി കടന്നെന്നെ കാത്തോനാണ്ടാ...കരളിലെ തീണ്ടാമുള്‍വേലികള്‍ തകര്‍ത്തെറിഞ്ഞോനാണ്ടാ...വെളുവെളുത്തിട്ടല്ലാ വിരിഞ്ഞ വയറൊന്നില്ലാകറുകറെ കരിമുകില് പോലെകറുത്തിരുന്നോനാടാ "
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.