HOME » NEWS » Film » KARUVU MOVIE RELEASED ITS SECOND LOOK POSTER

പുതുമുഖ നായികാ നായകന്മാരുമായി 'കരുവ്'; ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Karuvu movie released its second look poster | നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കരുവ്'

News18 Malayalam | news18-malayalam
Updated: June 3, 2021, 6:54 AM IST
പുതുമുഖ നായികാ നായകന്മാരുമായി 'കരുവ്'; ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ചിത്രത്തിന്റെ പോസ്റ്റർ
  • Share this:
പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.

ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി, റിയാസ് എം. ടി., സുമേഷ് സുരേന്ദ്രൻ, കണ്ണൻ പെരുമടിയൂർ, വിനു മാത്യു പോൾ, സ്വപ്ന നായർ, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

സംഗീതം - റോഷന്‍ ജോസഫ്, എഡിറ്റര്‍ - ഹരി മോഹന്‍ദാസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൗടില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം. ടി., സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധർ, മേക്കപ്പ്- അനൂപ് സാബു, ആക്ഷൻ - അഷറഫ് ഗുരുക്കൾ, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- സൈൻ മാർട്ട്, വാര്‍ത്ത പ്രചരണം- എ. എസ്. ദിനേശ്.

Also read: ഗായിക ശ്രേയാ ഘോഷാലിന്റെ കൺമണിക്ക് പേരിട്ടു; വീട്ടിലേക്ക് വരവേൽക്കാൻ മധുര സമ്മാനവും

ഗായിക ശ്രേയാ ഘോഷാലിന് ആൺകുഞ്ഞ് പിറന്നത് മെയ് മാസം 22നായിരുന്നു. ആദ്യ കൺമണിക്ക് പേരിട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രിയ ഗായിക ഇപ്പോൾ. ദേവ്യാൻ മുഖോപാധ്യായ എന്നാണ് പേര്. ''അവൻ വന്നതോടെ ഞങ്ങളുടെ ജീവിതം മാറുകയാണ്. ആ ആദ്യ കാഴ്ചയിൽ തന്നെ അവൻ ഹൃദയം സ്നേഹം കൊണ്ട് നിറച്ചു. അച്ഛനും അമ്മയ്ക്കും മാത്രം അനുഭവിച്ചറിയാൻ സാധിക്കുന്ന പ്രത്യേക അനുഭൂതിയാണത്. പരിശുദ്ധമായ അടങ്ങാത്ത സ്നേഹം''- ശ്രേയാ ഘോഷാൽ ട്വീറ്റ് ചെയ്തു.

ആദ്യ കൺമണിയെ വീട്ടിലേയ്ക്ക് വരവേൽക്കാനും മധുര സമ്മാനമൊരുക്കിയിരിക്കുകയാണ് ശ്രേയ. സ്പെഷല്‍ കേക്ക് ആണ് ഗായിക കുഞ്ഞിനെ സ്വാഗതം ചെയ്യാനായി വീട്ടിൽ കരുതിയത്. നീലയും വെള്ളയും നിറത്തിലായി ഒരുക്കിയ കേക്കിൽ പ്രത്യേക അലങ്കാരങ്ങളും ഉണ്ട്. കുഞ്ഞു പാദങ്ങളും കളിപ്പാട്ടങ്ങളും പൂക്കളും വരെ ശ്രേയയുടെ കേക്കിൽ വിരിഞ്ഞു.

ശ്രേയ ഘോഷാൽ തന്നെയാണ് കുഞ്ഞിനു വേണ്ടി പ്രത്യേകം തയ്യാറാക്കിപ്പിച്ച കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള വെൽകം കേക്ക് ആണിത്’ എന്ന് ചിത്രത്തിനൊപ്പം ഗായിക കുറിച്ചു. അതിമനോഹരമായി ഒരുക്കിയ കേക്ക് ആരാധകർക്കിടയിലും ചർച്ചയായിക്കഴിഞ്ഞു.

Summary: Malayalam movie Karuvu is a debutant outing with fresh faces performing lead roles. Second look poster of the film has just been out
Published by: user_57
First published: June 3, 2021, 6:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories