വീടായാലും പണിയിടമായാലും അവയെല്ലാം ശുചിയായി സൂക്ഷിക്കുന്നതിൽ കത്രീന കൈഫിനെപ്പറ്റി ബോളിവുഡിൽ മികച്ച അഭിപ്രായമാണ്. ഇപ്പോൾ ഒരു വെളുത്ത ചുരിദാർ ധരിച്ച് നിലം തൂത്തുവാരുന്ന കത്രീനയുടെ വീഡിയോ വൈറലായിരിക്കുകയാണ്. സഹതാരം അക്ഷയ് കുമാറാണ് വൃത്തിയോടുകൂടി പരിസരം സൂക്ഷിക്കണമെന്ന കത്രീനയുടെ സന്ദേശം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്.
പുതിയ ചിത്രം സൂര്യവംശിയുടെ സെറ്റിലാണ് നിലം അടിച്ചുവാരുന്ന കത്രീനയെ അക്ഷയ് ക്യാമറയിൽ പകർത്തിയത്. ഇടയ്ക്ക് താരത്തെ ചൊടിപ്പിക്കാൻ മുന്നോട്ടാഞ്ഞ അക്ഷയ്‌ക്ക് നേരെയും കത്രീന ചൂല് വീശുന്നത് കാണാം.
സ്വച്ച് ഭാരതിന്റെ ബ്രാൻഡ് അംബാസഡർ എന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത അക്ഷയ് ഫോട്ടോക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.
View this post on Instagram
Spotted : The newest #SwachhBharat brand ambassador on the sets of #Sooryavanshi 😬 @katrinakaif #BTS
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akshay kumar, Bollywood, Bollywood actress, Bollywood film, Katrina Kaif